ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് ആഴ്‌സണലിന് ഉജ്വല വിജയം. അവസാന നിമിഷം വരെ സമനിലയിൽ കലാശിയ്ക്കും എന്നു കരുതിയ കളിയാണ് നിർണ്ണായകമായ ഗോളിലൂടെ ഗണ്ണേഴ്‌സ് തൂക്കിയത്. 27 ആം മിനിറ്റിൽ മാർക്കസ് റാഷ്‌ഫോർഡ് നേടിയ ഗോളിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡാണ് മത്സരത്തിൽ മുന്നിലെത്തിയത്. 28 ആം മിനിറ്റിൽ മാർട്ടിൻ ഒഡേഗാർഡ് ആഴ്‌സണലിനെ ഒപ്പമെത്തിച്ചു. 90 മിനിറ്റ് വരെ രണ്ട് ടീമുകളും ഒപ്പത്തിനൊപ്പം തന്നെയായിരുന്നു. 90 ആം മിനിറ്റിന്റെ ആറാം ഇജ്വറി ടൈമിൽ ഡെക്ലാൻ റൈസും, 11 ആം ഇൻജ്വറി ടൈമിൽ കൗണ്ടർ അറ്റാക്കിലൂടെ ഗബ്രിയേൽ ജിസ്യൂസും ആഴ്‌സണലിനെ വിജയിപ്പിക്കുകയായിരുന്നു.
മറ്റൊരൂ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ആസ്റ്റൺ വില്ലയെ ലിവർപൂൾ തകർത്ത് വിട്ടത്. മൂന്നാം മിനിറ്റിൽ ഡൊമിനിക് സബോസ്ലാസി തുടങ്ങി വച്ച ഗോൾവേട്ട 22 ആം മിനിറ്റില് മാറ്റ് ക്യാഷും, 55 ആം മിനിറ്റിൽ മുഹമ്മദ് സാലായും ഗോൾ വേട്ട പൂർത്തിയാക്കി. ക്രിസ്റ്റൽ പാലസ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് വോൾവ്‌സിനെ തകർത്ത് വിട്ടത്. 56 ആം മിനിറ്റിലും 84 ആം മിനിറ്റിലും ഒഡസോൺ എഡ്യുഗാർഡ് നേടിയ ഗോളാണ് ക്രിസ്റ്റൽ പാലസിനെ മുന്നിൽ എത്തിച്ചത്. 65 ആം മിനിറ്റിൽ ഹവാങ് ഹി ചാൻ നേടിയ ഗോളിൽ വോൾവ്‌സ് ഒപ്പമെത്തി. എന്നാൽ, 78 ആം മിനിറ്റിൽ എബിറേച്ചി ഇസൈയും, 84 ആം മിനിറ്റിൽ എഡ്യുവോ ഗാർഡും ഗോൾ നേടി ക്രിസ്റ്റലിനെ വിജയിപ്പിച്ചു. 90 ആം മിനിറ്റിന്റെ ഇൻജ്വറി ടൈമിൽ മാത്യു കുൻഹാ വോൾവ്‌സിനായി ആശ്വാസ ഗോൾ നേടി.