ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിർണ്ണായക മത്സരത്തിൽ എവർട്ടണിനെ തോൽപ്പിച്ചിട്ടും യുണൈറ്റഡിന് തിരിച്ചടി. പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേയ്ക്കു കുതിച്ചു കയറിയ ന്യൂകാസിലാണ് യുണൈറ്റഡിനെ പിന്നിലേയ്ക്ക് അടിച്ചത്. 29 കളികളിൽ നിന്ന് യുണൈറ്റഡിനും ന്യൂകാസിലിനും 56 പോയിന്റുണ്ട്. എന്നാൽ, ഗോൾ ശരാശരിയാണ് ന്യൂകാസിലിനെ പിൻതുണച്ചത്.
ശനിയാഴ്ച നടന്ന മത്സരത്തിൽ ഫുൾ ഹാമിനെ നിലം തൊടാൻ അനുവദിക്കാതെ രണ്ട് ഗോളടിച്ചാണ് യുണൈറ്റഡ് തോൽപ്പിച്ചത്. സ്കോട്ട് മാക് ടൈനി 36 ആം മിനിറ്റിലും, ആന്റോണി മാർഷൽ 71 ആം മിനിറ്റിലും യുണൈറ്റഡിനായി ഗോൾ നേടി. ഒരെണ്ണം പോലും തിരികെ മടക്കാൻ എവർട്ടണിനായില്ല.
ബ്രെന്റ് ഫോർഡിനെതിരെ വിജയിച്ചതോടെയാണ് ന്യൂകാസിലും പോയിന്റ് നിലയിൽ പോരാട്ടം തുടർന്നത്. ആദ്യ പകുതിയുടെ ഇൻജ്വറി ടൈമിൽ നേടിയ ഗോളിലൂടെ ബെൻഫോഡാണ് ആദ്യം മത്സരത്തിൽ മുന്നിലെത്തിയത്. എന്നാൽ, 54 ആം മിനിറ്റിൽ ബെൻഫോർഡിന്റെ സെൽഫ് ഗോൾ ന്യൂകാസിലിന് സഹായത്തിനെത്തി. ഡേവിഡ് റെയയാണ് ആദ്യമായി ഗോൾ നേടിയത്. 61 ആം മിനിറ്റിൽ അലക്സാണ്ടർ ഇസ്ക് നേടിയ ഗോളിലൂടെ ന്യൂകാസിൽ വിജയം ഉറപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗോളടി മികവ് തുടർന്ന ഹാലണ്ടിന്റെ ഡബിളിന്റെ മിടുക്കിൽ മാഞ്ചസ്റ്റർ സിറ്റി സതാംപടണിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് തകർത്തത്. 45 , 68 മിനിറ്റുകളിൽ ഹാളണ്ട് നേടിയ ഡബിളാണ് സിറ്റിയെ മുന്നിലെത്തിച്ചത്. 58 ആം മിനിറ്റിൽ ഗ്രീലിഷും, 75 ആം മിനിറ്റിൽ പെനാലിറ്റിയിലൂടെ ജൂലിയൻ അൽവാരസും പട്ടിക പൂർത്തിയാക്കി. മാരായാണ് 72 ആം മിനിറ്റിൽ സതാംപ്ടണു വേണ്ടി പട്ടിക പൂർത്തിയാക്കിയത്. ഇതോടെ ആഴ്സണലുമായുള്ള പോയിന്റ് വ്യത്യാസം സിറ്റി അഞ്ചാക്കി കുറച്ചു.
ഫുൾ ഹാം വെസ്റ്റ് ഹാമിനോട് സെൽഫ് ഗോളിന്റെ വ്യത്യാസത്തിലാണ് തോറ്റത്. ഫുൾഹാമിന്റെ ഹാരിസൺ റീഡ് 23 ആം മിനിറ്റിൽ നേടിയ സെൽഫ് ഗോളാണ് ടീമിന് തിരിച്ചടിയായത്. ലെസ്റ്റർ ബോൺസ്മൗത്തിനോട് എതിരില്ലാച്ച് ഒരു ഗോളിന് തോറ്റപ്പോൾ, ചെൽസിയെ വൂൾഹാമ്ടൺ അട്ടിമറിച്ചു. ടോട്ടനം ബ്രിങ്ടണ്ണിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് തകർത്തത്.