ലണ്ടൻ : പ്രീമിയർ ലീഗിലെ ആവേശകരമായ മാഞ്ചസ്റ്റർ ഡർബിയില്‍ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സിറ്റി അവരുടെ ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ വെച്ച് തകർത്തത്. ഫില്‍ ഫോഡൻ, എർലിങ് ഹാലൻഡ് എന്നിവരാണ് സിറ്റിക്കായി ഗോളുകള്‍ നേടിയത്. ഹാലൻഡ് ഇരട്ട ഗോളുകളോടെ തിളങ്ങി.
മത്സരത്തിന്റെ തുടക്കം മുതല്‍ സിറ്റിയുടെ ആക്രമണമായിരുന്നു. ജെറമി ഡോകുവിന്റെ മികച്ച മുന്നേറ്റങ്ങളാണ് സിറ്റിയുടെ ആക്രമണങ്ങള്‍ക്ക് ചുക്കാൻ പിടിച്ചത്. 18-ാം മിനിറ്റില്‍ ഡോകുവിന്റെ കൃത്യമായ പാസില്‍ നിന്ന് ഫില്‍ ഫോഡൻ ഹെഡ്ഡറിലൂടെ സിറ്റിയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ എർലിങ് ഹാലൻഡ് തന്റെ 150-ാം സിറ്റി മത്സരത്തില്‍ ഗോള്‍ നേടി. ഇത്തവണയും ഗോളിന് വഴിയൊരുക്കിയത് ഡോകു ആയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നീട് 68-ാം മിനിറ്റില്‍ ബെർണാഡോ സില്‍വ നല്‍കിയ മനോഹരമായ പാസില്‍ നിന്ന് ഹാലൻഡ് തന്റെ രണ്ടാം ഗോളും നേടി സിറ്റിയുടെ വിജയം ഉറപ്പിച്ചു. യുണൈറ്റഡിന്റെ ചില മുന്നേറ്റങ്ങള്‍ സിറ്റി ഗോള്‍കീപ്പർ ജിയാൻലൂയിജി ഡോണറുമ്മ രക്ഷപ്പെടുത്തി. നാല് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു വിജയം മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഉള്ളത്. സിറ്റി ഈ ജയത്തോടെ ടേബിളില്‍ യുണൈറ്റഡിന് മറികടന്ന് മുന്നേറി.