മൂവി ഡെസ്ക്ക് : ലോകേഷ് കനകരാജ്- വിജയ് ചിത്രം ‘ലിയോ’ ഒക്ടോബര്‍ 19നാണ് തിയേറ്ററുകളിലെത്തിയത്. ആദ്യദിന കളക്ഷനില്‍ റെക്കോര്‍ഡിട്ടാണ് ‘ലിയോ’ തിയേറ്ററുകളിലെത്തിയത്.ആദ്യദിന കളക്ഷനില്‍ ഷാരൂഖ് ഖാന്റെ ജവാൻ, പ്രഭാസിന്റെ ആദിപുരുഷ്, രജനിയുടെ ജയിലര്‍ എന്നിവയെ മറികടന്ന ലിയോ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആഗോള ഓപ്പണിങ്ങ് കളക്ഷൻ നേടിയിരുന്നു. ഇൻഡസ്ട്രി ട്രാക്കറായ സക്നില്‍ക്ക്, പിങ്ക് വില്ല തുടങ്ങിയവരുടെ കണക്കുകള്‍ പ്രകാരം 145 കോടിയ്ക്ക് അടുത്താണ് ലിയോ ആദ്യദിനം കളക്റ്റ് ചെയ്തത്.ചിത്രത്തില്‍ ചില സര്‍പ്രൈസുകളും സംവിധായകൻ പ്രേക്ഷകര്‍ക്കായി കാത്തുവച്ചിരുന്നു. അത്തരമൊരു സര്‍പ്രൈസായിരുന്നു ചിത്രത്തില്‍ നടി മഡോണ സെബാസ്റ്റ്യന്റെ സാന്നിധ്യം. എലൈസ ദാസ് എന്ന കഥാപാത്രമായി മഡോണ പ്രത്യക്ഷപ്പെട്ടപ്പോള്‍ പ്രേക്ഷകര്‍ക്കും അത് അത്ഭുതമായിരുന്നു.
ലിയോയില്‍ അഭിനയിച്ച കാര്യം റിലീസ് ദിവസം വരെ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു നടി മഡോണയും. സുഹൃത്തുക്കളോടൊന്നും ഇക്കാര്യം പറഞ്ഞിരുന്നില്ലെന്നും ആകെ അറിയാമായിരുന്നത് അമ്മയ്ക്ക് മാത്രമായിരുന്നുവെന്നും മഡോണ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“ലിയോയില്‍ അഭിനയിച്ച കാര്യം ആകെ അറിയാമായിരുന്നത് എന്റെ അമ്മയ്ക്ക് മാത്രമാണ്. അടുത്ത സുഹൃത്തുക്കളോടോ ബന്ധുക്കളോടോ പോലും പറഞ്ഞിരുന്നില്ല. ഞാൻ അധികം സംസാരിക്കുന്ന കൂട്ടത്തിലല്ല. അതുകൊണ്ടു തന്നെ ‘ലിയോ’യില്‍ അഭിനയിച്ച കാര്യം രഹസ്യമാക്കി വയ്ക്കുന്നത് എന്നെ സംബന്ധിച്ച് ഓക്കെ ആയിരുന്നു. എന്നാല്‍ റിലീസിനു കുറച്ചു നാളുകള്‍ക്കു മുമ്ബ് ചിലരൊക്കെ സൂചന കിട്ടി എന്നെ വിളിച്ചു ചോദിച്ചു. അവരോടൊക്കെ ഇത് രഹസ്യമായി സൂക്ഷിക്കാനാണ് ഞാൻ പറഞ്ഞത്,” തമിഴ് ചാനലിനു നല്കിയ അഭിമുഖത്തില്‍ മഡോണ പറഞ്ഞു.
ഓഡിയോ ലോഞ്ചിന് എന്തായാലും പോകാമെന്ന് തീരുമാനിച്ചിരുന്നു. പക്ഷേ ഓഡിയോ ലോഞ്ച് നടന്നില്ലല്ലോ. അതുകൊണ്ട് ആ രഹസ്യം റിലീസ് നാള് വരെ മുന്നോട്ടുപോയി,” മഡോണ കൂട്ടിച്ചേര്‍ത്തു. “സിനിമയിലേക്ക് എന്നെ വിളിക്കുമ്ബോള്‍ വണ്‍ലൈൻ മാത്രമാണ് പറഞ്ഞത്. അനിയത്തിയുടെ കഥാപാത്രം എന്നു മാത്രമാണ് ആദ്യം പറഞ്ഞത്. ഒരു സാധാരണ അനിയത്തി ആയിരിക്കുമെന്നാണ് ചിന്തിച്ചത്. ചെന്നൈയില്‍ എത്തി ലോകേഷ് എന്നോടു കഥ പറഞ്ഞു. അതോടെ ആകാംക്ഷയായി. ‘നാ റെഡി താൻ സോങ്’ ആണ് ആദ്യം ഷൂട്ട് ചെയ്തത്. മൂന്ന് ദിവസം ഷൂട്ട് ഉണ്ടായിരുന്നു,” മഡോണ കൂട്ടിച്ചേര്‍ത്തു.