പ്രണയത്തില്‍ നിന്ന് പിന്മാറാൻ തയ്യാറായില്ല, സഹോദരിയേയും കാമുകനേയും കഴുത്തറുത്ത് കൊന്ന് സഹോദരൻ

മധുരൈ: ഇതര ജാതിയില്‍പ്പെട്ട യുവാവുമായി സഹോദരിയുടെ പ്രണയം. കണ്ണില്ലാത്ത ക്രൂരതയുമായി സഹോദരൻ. തമിഴ്നാട്ടിലെ മധുരൈയിലാണ് ജാതിയുടെ പേരില്‍ ക്രൂരമായ കൊലപാതകം നടന്നത്. സഹോദരിയുമായി പ്രണയത്തിലായ യുവാവിന്റെ കഴുത്ത് അറുത്ത് വെട്ടിയെടുത്ത തല പൊതുവിടത്ത് വച്ച ശേഷം വീട്ടിലെത്തിയ യുവാവ് സഹോദരിയേയും കഴുത്തറുത്ത് കൊന്നു. മകളെ ആക്രമിക്കുന്നതിന് തടസം പിടിക്കാനെത്തിയ അമ്മയുടെ കയ്യും യുവാവ് അറുത്ത് മാറ്റി. മധുരൈ തിരുമംഗലം കൂടകോവിലില്‍ ചൊവ്വാഴ്ച രാത്രിയാണ് ക്രൂരമായ കൊലപാതകങ്ങള്‍ നടന്നത്. 25കാരിയായ മഹാലക്ഷ്മി ഇവരുടെ കാമുകനായ 28കാരൻ സതീഷ് കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രവീണ്‍ കുമാർ എന്ന 22 കാരനാണ് കൊലപാതകങ്ങള്‍ക്ക് പിന്നില്‍.

Advertisements

സംഭവത്തേക്കുറിച്ച്‌ പൊലീസ് പറയുന്നത് ഇപ്രകാരമാണ്. മധുരൈയിലെ വാണിയൻകുളം സ്വദേശിയുമായി നേരത്തെ വിവാഹിതയായിരുന്നു മഹാലക്ഷ്മി. എന്നാല്‍ ഈ ബന്ധം നല്ല രീതിയില്‍ പോവാത്തതിന് പിന്നാലെ വിവാഹ മോചനം നേടിയ മഹാലക്ഷ്മി തിരികെ വീട്ടിലെത്തുകയായിരുന്നു. അമ്മയ്ക്കും സഹോദരൻ പ്രവീണിനും ഒപ്പം താമസം തുടങ്ങിയ മഹാലക്ഷ്മി ഇതര ജാതിയിലുള്ള സതീഷ് കുമാറുമായി പ്രണയത്തിലായി. ഇതേ ചൊല്ലി പ്രവീണ്‍ മഹാലക്ഷ്മിയുമായി നിരന്തരം കലഹിച്ചിരുന്നു. ബന്ധത്തില്‍ നിന്ന് പിന്മാറാൻ 22 കാരൻ സഹോദരിയേയും കാമുകനേയും നിർബന്ധിച്ചു. എന്നാല്‍ ഇതിന് വഴങ്ങാതെ വന്നതോടെയാണ് കൊലപാതകം ചെയ്യാൻ പ്രവീണ്‍ തീരുമാനിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചൊവ്വാഴ്ച രാത്രി വഴിയില്‍ പതുങ്ങി നിന്ന പ്രവീണ്‍ സതീഷിനെ ആക്രമിക്കുകയായിരുന്നു. സതീഷിനെ കഴുത്തറുത്ത് കൊന്ന ശേഷം വെട്ടിയെടുത്ത തല ആളുകള്‍ക്ക് മുന്നില്‍ പ്രദർശിപ്പിച്ചതിന് പിന്നാലെ വീട്ടിലെത്തിയ പ്രവീണ്‍ മഹാലക്ഷ്മിയേയും ആക്രമിക്കുകയായിരുന്നു. മകളെ ആക്രമിക്കുന്നത് കണ്ട് തടസം പിടിക്കാനെത്തി അമ്മയ്ക്കും പ്രവീണിന്റെ ആക്രമണത്തില്‍ പരിക്കേറ്റു. ഇവരുടെ വലതു കൈത്തണ്ട പ്രവീണ്‍ അറുത്തുമാറ്റുകയായിരുന്നു. മഹാലക്ഷ്മിയുടേയും സതീഷ് കുമാറിന്റേയും മൃതദേഹം പോസ്ററ് മോർട്ടത്തിനായി കൊണ്ടുപോയിരിക്കുകയാണ്. പ്രവീണിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.