മധ്യപ്രദേശ് മുഖ്യമന്ത്രിയായി ഡോ. മോഹൻ യാദവ് ചുമതലയേറ്റിട്ട് പത്ത് മാസമാകുന്നു. മധ്യപ്രദേശിലെ ജനങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് ആയ മാറ്റങ്ങള്‍ക്ക് ശ്രമിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. സാമൂഹിക വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍, സുതാര്യമായ ഭരണം എന്നിവയാണ് മോഹൻ യാദവിന്റെ മുഖമുദ്ര.
ഇന്ത്യയുടെ സംസ്കാരത്തിന്റെ ഭാഗമാണ് സനാതന ധർമ്മം. ഇതിന് പുതിയ ദിശ നല്‍കുകയാണ് ഡോ. മോഹൻ യാദവ്. സംസ്ഥാനത്തിന്റെ പൈതൃകം, ആത്മീയത, സനാതന ധർമ്മ രീതികള്‍ എന്നിവ സംരക്ഷിക്കാൻ നിരവധി പദ്ധതികള്‍ അദ്ദേഹം ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ച്ചപ്പാടിനോട് യോജിച്ചു പോകുന്ന രീതിയില്‍ മധ്യപ്രദേശില്‍ വികസനം കൊണ്ടുവരാനാണ് ശ്രമം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൈതൃക സംരക്ഷണത്തിന് പദ്ധതികള്‍
സനാതന സംസ്കാരം, സംഗീതം, കല എന്നിവ പ്രോത്സാഹിപ്പിക്കാൻ നിരവധി പരിപാടികള്‍ ഡോ. യാദവ് ആസൂത്രണം ചെയ്തു. കുടില്‍ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ സ്വയംസഹായ സംഘങ്ങള്‍ രൂപീകരിച്ചു. ആറ് പൈതൃക കേന്ദ്രങ്ങള്‍ നിലവില്‍ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുണ്ട്. ഗ്വാളിയോർ കോട്ട, ധാംനാർ സമുച്ചയം, ഭോജേശ്വർ മഹാദേവ ക്ഷേത്രം, ചമ്ബല്‍ താഴ് വരയിലെ കല്ലുകൊണ്ടുള്ള കലാശില്‍പ്പങ്ങള്‍, ബുർഹാൻപുരിലെ ഖൂനി ഭണ്ഡാര, മണ്ഡലയിലെ ഗോണ്ട് മെമ്മോറിയല്‍ എന്നിവയാണ് ഇവ.