തിരുവനന്തപുരം: മുന്‍ ആരോഗ്യമന്ത്രി കെ കെ ഷൈലജയ്ക്ക് 2022ലെ രമണ്‍ മഗ്‌സസെ പുരസ്‌കാരം ലഭിക്കാനുള്ള അവസരം നിഷേധിച്ച് സിപിഐഎം.സിപിഐഎം തങ്ങളുടെ ചരിത്ര മണ്ടത്തരം ആവര്‍ത്തിച്ചു എന്ന് വിശേഷണത്തോടെ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.നിപ, കൊവിഡ് കാലത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് കമ്മിറ്റി 64-ാമത് പുരസ്‌കാരം മുന്‍ ആരോഗ്യമന്ത്രിക്ക് നല്‍കാന്‍ തീരുമാനിച്ചത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ ആരോഗ്യ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആഗോളതലത്തില്‍ പ്രശംസ ലഭിച്ചിരുന്നു. രണ്ട് പതിറ്റാണ്ട് മുമ്ബ് ജ്യോതിബസുവിന് പ്രധാനമന്ത്രി പദം നിരസിച്ചതിനെ ചരിത്രപരമായ മണ്ടത്തരമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.ആഗസ്റ്റ് അവസാനത്തോടെ അവാര്‍ഡിന്റെ പൊതു പ്രഖ്യാപനം നടത്തേണ്ടതായിരുന്നു. കെ കെ ഷൈലജയെ നോമിനേറ്റ് ചെയ്തതിന് ശേഷം ഫൗണ്ടേഷന്‍ രാജ്യത്തെ ഏതാനും പ്രമുഖ സ്വതന്ത്രരായ ആളുകളുമായി ചര്‍ച്ച നടത്തിയിരുന്നു. ഓണ്‍ലൈന്‍ സംവാദത്തിനിടെ ഫൗണ്ടേഷന്‍ ശൈലജയെ പരിഗണിച്ചെന്നും പിന്നീട് ജൂലൈ അവസാനത്തോടെ അവാര്‍ഡ് വിവരം അറിയിച്ചുവെന്നും പ്രമുഖര്‍ വെളിപ്പെടുത്തിയതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.ബഹുമതിക്ക് തെരഞ്ഞെടുക്കപ്പെട്ട വിവരം മുന്‍ മന്ത്രിയെ മെയില്‍ വഴി അറിയച്ചു. അവാര്‍ഡ് സ്വീകരിക്കാനുള്ള സന്നദ്ധത രേഖാ മൂലം അറിയിക്കണമെന്ന് ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു. 2022 സെപ്തംബര്‍ മുതല്‍ നവംബര്‍ വരെ അവാര്‍ഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങളും ഷെഡ്യൂള്‍ ചെയ്തിരുന്നു. സിപിഐഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗമായ ശൈലജ പാര്‍ട്ടിയുമായി നേതൃത്വവുമായി ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ അവാര്‍ഡ് സ്വീകരിക്കേണ്ട എന്ന് പാര്‍ട്ടി നിര്‍ദേശിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.ആരോഗ്യമന്ത്രി എന്ന നിലയില്‍ പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല നിര്‍വ്വഹിച്ചു. കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് രാജ്യാന്തര അംഗീകാരം. വ്യക്തിഗത ശേഷിയില്‍ അവാര്‍ഡ് സ്വീകരിക്കേണ്ട എന്നായിരുന്നു പാര്‍ട്ടി നിലപാട്. ഇതേ തുടര്‍ന്ന് അവാര്‍ഡ് സ്വീകരിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് ശൈലജ ഫൗണ്ടേഷന് കത്തയച്ചു. കമ്മ്യൂണിസ്റ്റ് ഗറില്ലകളെ ഒതുക്കുന്നതില്‍ പേരുകേട്ട മഗ്‌സസെയുടെ പേരിലുള്ള അവാര്‍ഡ് സ്വീകരിക്കരുതെന്ന് പാര്‍ട്ടി തീരുമാനിച്ചതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഏഷ്യയുടെ നോബല്‍ എന്നറിയപ്പെടുന്ന രമണ്‍ മഗ്‌സെസെ അവാര്‍ഡ് സ്വീകരിക്കാന്‍ പാര്‍ട്ടി അനുവദിച്ചിരുന്നെങ്കില്‍ മഗ്‌സസെ പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളി വനിതയായി കെ കെ ശൈലജ അറിയപ്പെടുമായിരുന്നു. ഫിലിപ്പീന്‍സ് പ്രസിഡന്റിന്റെ പേരിലുള്ള അന്തര്‍ദേശീയ ബഹുമതിയാണ് രമണ്‍ മഗ്‌സസെ അവാര്‍ഡ്.