ദില്ലി: മഹാ കുംഭമേളയിലെ നാളെ നടക്കുന്ന പ്രധാന സ്നാനമായ മാഗി പൂർണിമയോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാൻ കർശന നിയന്ത്രണങ്ങളുമായി ഉത്തർപ്രദേശ് സർക്കാർ. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രയാഗ് രാജില്‍ ഗതാഗത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. മേള നടക്കുന്ന സ്ഥലത്തേക്ക് വാഹനങ്ങള്‍ കടത്തിവിടുന്നത് അല്ല. ഇന്ന് വൈകിട്ട് 5 മണി മുതല്‍ പ്രയാഗ് രാജ് നഗരത്തില്‍ മുഴുവൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
പ്രയാഗ് രാജ് വാഹന നിരോധിത മേഖലയായി പ്രഖ്യാപിക്കും. അവശ്യ സർവീസുകള്‍ ഒഴികെ മറ്റു വാഹനങ്ങള്‍ പ്രയാഗ് രാജില്‍ അനുവദിക്കില്ല. ലക്ഷക്കണക്കിന് ഭക്തർ എത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തില്‍ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേർന്നു.