ലാലേട്ടന്റെ കൈ പിടിച്ച് മഹാലക്ഷ്മി ! ദിലീപിന്റെയും കാവ്യയുടെയും മകളുടെ ചിത്രങ്ങൾ വൈറൽ

അബുദാബി: ലുലു ഗ്രൂപ്പ് ചെയര്‍മാൻ എം.എ. യൂസഫലിയുടെ സഹോദരനും ലുലു എക്സിക്യൂട്ടീവ് ഡയറക്ടറുമായ എം.എ. അഷ്റഫ് അലിയുടെ മകളുടെ വിവാഹത്തിനെത്തിയ താരങ്ങളുടെ ചിത്രങ്ങളാണ് വെെറലാകുന്നത്. അബുദാബി എമിറേറ്റ്സ് പാലസില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ അറബ് – ഇന്ത്യൻ പ്രമുഖരുടെ നിറ സാന്നിധ്യമുണ്ടായിരുന്നു. മലയാള സിനിമാ മേഖലയിലെ നിരവധി താരങ്ങളും പങ്കെടുത്തിരുന്നു. ഇപ്പോഴിതാ വിവാഹത്തിനെത്തിയ ദിലീപിന്റെയും കാവ്യയുടെയും മകള്‍ മഹാലക്ഷ്മിയുടെയും വീഡീയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്.

Advertisements

പൊതു ഇടങ്ങളിലെത്തുമ്ബോള്‍ ദിലീപും കാവ്യയും മകള്‍ മഹാലക്ഷ്മിയും എല്ലാവരുടെയും ശ്രദ്ധപിടിച്ചു പറ്റുക പതിവാണ്. എന്നാല്‍ മോഹൻലാലിന് കെെകൊടുക്കുന്ന മഹാലക്ഷ്മിയുടെ വീഡിയോ കണ്ണെടുക്കാതെ നോക്കി നില്‍ക്കുകയായാണ് ആരാധകര്‍. ലാലേട്ടനോട് കാവ്യ സംസാരിക്കുമ്ബോള്‍ മഹാലക്ഷ്മി മറയുന്നതും തുടര്‍ന്ന് ലാലേട്ടൻ കുഞ്ഞ് താരപുത്രിയെ കൗതുകത്തോടെ നോക്കുന്നതും വീഡിയോയുടെ ഭംഗികൂട്ടുന്നു.

Hot Topics

Related Articles