വിദ്യാർത്ഥികളുടെ ഭാവി തുലാസിൽ; മഹാരാജാസിന് ഓട്ടോണോമിക്സ് പദവി ഇല്ലെന്ന് സ്ഥിരീകരിച്ച് യുജിസി

കൊച്ചി: ഓട്ടോണമസ് പദവി നഷ്ടമായി എറണാകുളം മഹാരാജാസ് കോളേജ്. കോളേജിന് ഓട്ടോണമസ് പദവി നീട്ടി നല്‍കിയിട്ടില്ലെന്ന് യുജിസി രേഖ. അംഗീകാരം 2020 മാർച്ച്‌ വരെ മാത്രമെന്നിരിക്കെ കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും. ഓട്ടോണമസ് പദവി തുടരാൻ യുജിസിക്ക് അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നിരിക്കെ അഫിലിയേഷൻ എം ജി സർവകലാശാല നേരിട്ട് ഏറ്റെടുക്കണമെന്നും ആവശ്യം ശക്തമാണ്.

Advertisements

ബിഎ പരീക്ഷ പാസാവാത്ത എസ്‌എഫ്‌ഐ നേതാവ് ഉള്‍പ്പെടെയുള്ളവർക്ക് എംഎ ക്ലാസില്‍ പ്രവേശനം നല്‍കിയ മഹാരാജാസ് കോളേജിന് 2020 മാർച്ച്‌ വരെ മാത്രമേ ഓട്ടോണമസ് പദവി യുജിസി നല്‍കിയിട്ടുള്ളൂവെന്നും, ഓട്ടോണമസ് പദവി തുടരുന്നതിന് കോളേജ് അധികൃതർ യുജിസി പോർട്ടലില്‍ അപേക്ഷിച്ചിട്ടില്ലെന്നും യുജിസി വ്യക്തമാക്കിയിരിക്കുകയാണ്. കോളേജ് അധികൃതർ യഥാസമയം യുജിസി ക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും, കോളേജിന്റെ ഓട്ടോമസ് പദവി നഷ്ടപ്പെട്ടിട്ടില്ലെന്നുമുള്ള കോളേജ് പ്രിൻസിപ്പലിന്റെ വിശദീകരണം കളവായിരുന്നുവെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയ്‌ക്ക് യുജിസി യില്‍ നിന്നും ലഭിച്ച വിവരാവകാശരേഖകള്‍ വെളിപ്പെടുത്തുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രിൻസിപ്പലിന്റെ ശുപാർശയുടെ അടിസ്ഥാനത്തില്‍ എംജി യൂണിവേഴ്സിറ്റി നല്‍കിയ ബിരുദങ്ങള്‍ അസാധുവാകും. മഹാരാജാസിന് യുജിസി യുടെ തുടർ അംഗീകാരം ഇല്ലെന്നത് മറച്ചുവച്ചാണ് യൂണിവേഴ്സിറ്റി, ഡിഗ്രി സർട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. സിലബസ് അംഗീകരിക്കുന്നതും, ചോദ്യക്കടലാസ് തയ്യാറാക്കുന്നതും, പരീക്ഷ നടത്തിപ്പും, മൂല്യനിർണയവും, ഫല പ്രഖ്യാപനവും കോളേജില്‍ തന്നെ നടത്തുന്നതുകൊണ്ട് ഈ അവസരം ഒരു വിഭാഗം അദ്ധ്യാപകരും വിദ്യാർത്ഥികളും ദുരുപയോഗം ചെയ്യുന്നതായ ആക്ഷേപം വ്യാപകമാണ്.

കോളേജിന്റെ ഓട്ടോണമസ് പദവി നഷ്ടപെട്ട സാഹചര്യത്തില്‍ കോളേജിനെ എംജി യൂണിവേഴ്സിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലേക്ക് മാറ്റണമെന്നും, 2020 മാർച്ചിന് ശേഷമുള്ള വിദ്യാർത്ഥി പ്രവേശനം, ക്ലാസ്സ്‌ കയറ്റം, പരീക്ഷ നടത്തിപ്പ് എന്നിവ പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും, ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നല്‍കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.