മുംബൈ: അമിത വേഗതയിലെത്തിയ കാറിടിച്ച് കാല്‍നട യാത്രക്കാരന് ഗുരുതര പരിക്ക്. മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലയില്‍ ഞായറാഴ്ച രാത്രിയാണ് ദാരുണമായ സംഭവം ഉണ്ടായത്. അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് കടകളിലേയ്ക്കും കാല്‍നട യാത്രികർക്കിടയിലേയ്ക്കും ഇടിച്ച് കയറുകയായിരുന്നു.
കടകളിലേക്ക് ഇടിച്ചു കയറിയതിന് ശേഷം അവിടെ നിന്ന് മുന്നോട്ട് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാല്‍നട യാത്രികന്റെ മുകളിലൂടെ വാഹനം കയറി ഇറങ്ങുന്നത്. സമീപത്തെ കടകള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകട ശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പൊലീസ് പിടികൂടി. ഇവർ ഓടിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.