മദ്യ ലഹരിയില്‍ റോങ്ങ് സൈഡിലൂടെ ട്രക്ക് ഓടിച്ച്‌ അപകടമുണ്ടാക്കി ഡ്രൈവർ; സംഭവം മഹാരാഷ്ട്രയിൽ

മുംബൈ: മദ്യ ലഹരിയില്‍ റോങ്ങ് സൈഡിലൂടെ ട്രക്ക് ഓടിച്ച്‌ അപകടമുണ്ടാക്കി ഡ്രൈവർ. ദേശീയപാതയില്‍ റോങ്ങ് സൈഡിലൂടെ ട്രെയിലർ ട്രക്ക് ഓടിച്ച ഡ്രൈവർ നിരവധി വാഹനങ്ങളില്‍ ഇടിച്ചു. അവസാനം നാട്ടുകാർ ട്രക്കിന് നേരെ കല്ലെറിഞ്ഞാണ് വാഹനം നിർത്തിച്ചത്. മഹാരാഷ്ട്രയിലെ അംബർനാഥിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്.

Advertisements

പൊലീസ് വാഹനത്തെ ഉള്‍പ്പെടെ ഇടിച്ചുതെറിപ്പിച്ചാണ് ട്രക്ക് റോങ്ങ് സൈഡിലൂടെ മുന്നോട്ട് പോയത്. ഡോംബിവാലി-ബദ്‌ലാപൂർ പൈപ്പ്‌ലൈൻ റോഡിലൂടെ ട്രക്ക് സഞ്ചരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വാഹനങ്ങളില്‍ ഇടിച്ചതോടെ നാട്ടുകാർ ട്രക്ക് തടയാൻ ശ്രമിച്ചു.
ജനക്കൂട്ടം വളഞ്ഞപ്പോള്‍ ഡ്രൈവർ ആദ്യം ഓടി രക്ഷപ്പെടാനാണ് ശ്രമിച്ചത്. പിന്നീട് വാഹനം റിവേഴ്‌സ് എടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മരത്തിലിടിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ട്രക്ക് റിവേഴ്‌സ് എടുക്കുന്നതിനിടെ ഓട്ടോറിക്ഷയില്‍ ഇടിച്ചെങ്കിലും ഡ്രൈവർ അവിടെ നിർത്താൻ തയ്യാറായില്ല. ഡ്രൈവറെ തടയാൻ ആളുകള്‍ ട്രക്കിന്റെ ചില്ലിന് നേരെ കല്ലെറിയാൻ തുടങ്ങി. എന്നാല്‍, നിരവധി വാഹനങ്ങളില്‍ ഇടിച്ച ശേഷം ഡ്രൈവർ വാഹനവുമായി രക്ഷപ്പെട്ടു. നിരവധി പേർ അപകടത്തില്‍ നിന്ന് കഷ്ടിച്ച്‌ രക്ഷപ്പെട്ടെങ്കിലും ഒന്നിലധികം കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഒടുവില്‍ ഒരു ഡിവൈ‍ഡറില്‍ ട്രക്ക് ഇടിച്ച്‌ നിന്നതോടെ ഡ്രൈവറെ പിടികൂടുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Hot Topics

Related Articles