മഹാരാഷ്‌ട്രയിലെ ട്രെയിൻ അപകടം; അനുശോചനം രേഖപ്പെടുത്തി നരേന്ദ്ര മോദി; ധനസഹായം പ്രഖ്യാപിച്ച്‌ റെയില്‍വെയും

ന്യൂഡല്‍ഹി: മഹാരാഷ്‌ട്രയിലെ ജല്‍ഗാവിലുണ്ടായ ട്രെയിൻ അപകടത്തില്‍ മരിച്ചവർക്ക് 1.5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ റെയില്‍വേ. ധനസഹായത്തുക മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് കൈമാറുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും നിസാര പരിക്കുകളുള്ളവർക്ക് 5,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisements

യാത്രക്കാരുടെ അതിദാരുണ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. 13 പേരുടെ ജീവനെടുത്ത ട്രെയിൻ അപകടം വേദനാജനകമാണെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. പരിക്കേറ്റവർ വേഗത്തില്‍ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും അവർക്ക് ആവശ്യമായ എല്ലാ ചികിത്സാ സഹായങ്ങളും നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്രെയിൻ അപകടത്തില്‍ 13 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. പത്തിലധികം യാത്രക്കാർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഇവരെ ജല്‍ഗാവ് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തില്‍ അന്വേഷണം ആരംഭിച്ചതായി റെയില്‍വേ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കർണാടക എക്സ്പ്രസ് ട്രെയിൻ ഇടിച്ചാണ് അപകടമുണ്ടായത്. പുഷ്പക് എക്സ്പ്രസില്‍ യാത്ര ചെയ്തിരുന്നവരാണ് അപകടത്തില്‍പെട്ടത്. പുഷ്പക് എക്സ്പ്രസിന് തീപിടിച്ചുവെന്ന അഭ്യൂഹം ഉയർന്നതിനെ തുടർന്ന് യാത്രക്കാർ ചങ്ങല വലിച്ച്‌ ട്രെയിൻ നിർത്തുകയും പുറത്തേക്ക് ഇറങ്ങി ട്രാക്കില്‍ നില്‍ക്കുകയുമായിരുന്നു. ഈ സമയത്താണ് കർണാടക എക്സ്പ്രസ് പാഞ്ഞെത്തിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.