പുനെ : ലോകകപ്പിൽ ബംഗ്ലാ കടുവകൾക്ക് മേൽ ഇന്ത്യൻ പടയോട്ടം. കോഹ്ലിയുടെ സെഞ്ച്വറിയുടെ മികവിൽ ഏഴുവിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തകർത്തത്. ജയിച്ചെങ്കിലും നേരിയ റൺ റേറ്റിന്റെ വ്യത്യാസത്തിൽ ഇന്ത്യ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ്.
സ്കോർ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബംഗ്ലാദേശ് – 256- 8
ഇന്ത്യ – 261-3
ഇന്ത്യയ്ക്ക് എതിരെ ടോസ് നേടിയ ബംഗ്ലാദേശിന് മികച്ച തുടക്കമാണ് ഓപ്പണർമാരായ തൻസിദ് ഹസനും (51), ലിറ്റൺ ദാസും (66) ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. രണ്ടു പേരും ചേർന്ന് ആദ്യ വിക്കറ്റിൽ 93 റൺ കൂട്ടിച്ചേർത്തെങ്കിലും പിന്നാലെ തുടരെ തുടരെ വിക്കറ്റുകൾ വീണത് ബംഗ്ലാദേശിന്റെ നട്ടെല്ലൊടിച്ചു. നജ്മൽ ഹൊ സൈൻ (8) , മെഹദി ഹസൻ (3) , ലിറ്റൺ ദാസ് എന്നിവർ 150 തികയും മുൻപ് പുറത്തായതോടെ 137 ന് നാല് എന്ന നിലയിൽ ബംഗ്ലാദേശ് തകർന്നു. അവസാന നിമിഷം തൗഹീദ് ഹിർ ദോയ് (16) , മുഷ് ഫിക്കർ റഹിം (38) , മുഹമ്മദുള്ള (46) എന്നിവരാണ് ബംഗ്ലാദേശിനെ പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. ഇന്ത്യയ്ക്കായി ബുംറ , സിറാജ് , ജഡേജ എന്നിവർ രണ്ടും താക്കൂർ , കുൽദീപ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്കായി രോഹിത്തും (48) , ഗില്ലും (53) ആളിക്കത്തി. രോഹിത്ത് പോയ ശേഷം ക്രീസിലെത്തിയ കോഹ്ലി തകർപ്പൻ പ്രകടനമാണ് നടത്തിയത്. 97 പന്തിൽ നാല് സിക്സും ആറു ഫോറും സിക്സും സഹിതം 103 റണ്ണാണ് കോഹ്ലി നേടിയത്. പുറത്താകാതെ നിന്ന കോഹ്ലിയാണ് ഇന്ത്യയെ വിജയത്തിലയ്ക്ക് നയിച്ചത്. ശ്രേയസ് അയ്യർ (19), കെ.എൽ രാഹുൽ (പുറത്താകാതെ 34 ) എന്നിവർ ഇന്ത്യൻ വിജയത്തിൽ നിർണ്ണായകമായി.