റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ കുറച്ച് കാലമായി ശക്തമാണ്.രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് 2020ല്‍ വിരമിച്ച ധോണി ഇപ്പോളും ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരമായി വരാനിരിക്കുന്ന സീസണിലും ധോണി കളിക്കുന്നുണ്ട്. ഇപ്പോഴിതാ താരത്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ബിസിസിഐ ഉപാദ്ധ്യക്ഷന്‍ രാജീവ് ശുക്ല.അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാജീവ് ശുക്ല ധോണിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച പ്രതികരണം നടത്തിയത്.
ധോണി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമോയെന്ന കാര്യത്തില്‍ ഇന്ത്യന്‍ ജനതയ്ക്ക് വലിയ ആകാംഷയാണുള്ളത്. ‘ധോണിയുടെ ജനപ്രീതി നല്ലതാണ്, രാഷ്ട്രീയക്കാരനെന്ന നിലയില്‍ മുന്നോട്ട് പോകാനുള്ള കഴിവ് ധോണിക്കുണ്ട്. എന്നാല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങണോ വേണ്ടയോ എന്നത് പൂര്‍ണമായും അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്ന് രാജീവ് ശുക്ല പറഞ്ഞു.ജാര്‍ഖണ്ഡ് സ്വദേശിയാണെങ്കിലും ധോണി ബംഗാള്‍ രാഷ്ട്രീയത്തിലേക്ക് വരുമെന്ന് ഞാനും സൗരവും കരുതിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാഷ്ട്രീയത്തിലും മുന്നോട്ട് പോയാല്‍ അവന്‍ എളുപ്പത്തില്‍ ജയിക്കും. അദ്ദേഹത്തിന് നല്ല ആരാധകവൃന്ദമുണ്ട്. ജനപ്രീതിയുടെ കാര്യത്തില്‍ ഇതൊരു വലിയ നേട്ടമാണെന്ന് രാജീവ് ശുക്ല അഭിമുഖത്തില്‍ പറയുന്നു. ഒരിക്കല്‍ ധോണിയുമായി രാഷ്ട്രീയത്തെക്കുറിച്ച് സംസാരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ധോണി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹം പരന്നിരുന്നു. ഇത് സത്യമാണെന്ന് കരുതി ഞാന്‍ മഹിയോട് സംസാരിച്ചു. ഇത് വെറും കിംവദന്തിയായി മഹി തള്ളിക്കളഞ്ഞുവെന്നാണ് ശുക്ല പറയുന്നത്.