മഹിളാ കോൺഗ്രസ് ടി വി പുരം മണ്ഡലം പ്രവർത്തകയോഗവും മെമ്പർഷിപ്പ് ക്യാമ്പയിനും നടത്തി. ടിവി പുരം കോൺഗ്രസ് മണ്ഡലം പാർട്ടി ഓഫീസിൽ കൂടിയ യോഗം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി എസ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിജി പ്രസേനൻ അധ്യക്ഷത വഹിച്ചു.
Advertisements
മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഉദ്ഘാടനം മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷീജ ഹരിദാസ് നിർവഹിച്ചു. ബീന മോഹനൻ സന്ധ്യ വിനോദ്, സത്യഭാമ, റോസമ്മ ഫ്രാൻസിസ്, ശോഭന അമ്പുജാക്ഷൻ, സുജിത പ്രമോദ്, ഷേർളി രാജു,എസ് സാനു, പി എ സുധീരൻ, ടി അനിൽകുമാർ, വർഗ്ഗീസ് പുത്തൻചിറ, വി ടി സത്യജിത്ത്, തുടങ്ങിയവർ പ്രസംഗിച്ചു.