വാഴയ്ക്ക് ശേഷം അനശ്വര രാജൻ നായികയായി ‘വ്യസനസമേതം ബന്ധുമിത്രാദികൾ’; ‘മജാ മൂഡ്’ പ്രമോ ഗാനം പുറത്ത്

അനശ്വര രാജൻ നായിക വേഷത്തിലെത്തുന്ന ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ സിനിമയുടെ ഗാനം പുറത്തിറങ്ങി. ‘മജാ മൂഡ്’ എന്ന് തുടങ്ങുന്ന പ്രമോ ഗാനമാണ് പുറത്തുവിട്ടത്. ഗാനം ഒരുക്കിയത് അങ്കിത് മേനോനാണ്. റാപ് വരികൾ ഒരുക്കിയതും ആലപിച്ചതും ബ്ലാക്ക്. കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് സണ്ണി സോണി ആണ്.

Advertisements

എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വ്യസനസമേതം ബന്ധുമിത്രാദികൾ. ‘വാഴ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ്, തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജൂണിൽ പ്രദർശനത്തിനെത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘വാഴ’യ്ക്ക് ശേഷം വിപിൻ ദാസ് നിർമ്മിക്കുന്ന ചിത്രമെന്ന നിലയിൽ യുവ – കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള സിനിമ കൂടിയാണ് ‘വ്യസനസമേതം ബന്ധുമിത്രാദികൾ’. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രത്തിന്റെ പ്രോമോയും ഏറെ ശ്രദ്ധനേടിയിരുന്നു. അനശ്വര രാജനെ കൂടാതെ ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നുണ്ട്. ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ ജൂൺ 13നു പ്രദർശനത്തിനെത്തും.

വ്യസനസമേതം ബന്ധുമിത്രാദികൾ’ അണിയറപ്രവർത്തകർ: ഛായാഗ്രഹണം- റഹീം അബൂബക്കർ, എഡിറ്റർ- ജോൺകുട്ടി, സംഗീതം- അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ- ഹാരിസ് ദേശം & കനിഷ്ക ഗോപിഷെട്ടി, ലൈൻ പ്രൊഡ്യൂസഴ്സ്- അജിത് കുമാർ & അഭിലാഷ് എസ് പി & ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ- ബാബു പിള്ള, മേക്കപ്പ്- സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ്- അശ്വതി ജയകുമാർ, ക്രീയേറ്റീവ് ഡയറക്ടർ- സജി സബാന, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രാജീവൻ അബ്ദുൾ ബഷീർ, ഗാനരചന- മനു മൻജിത്, വിനായക് ശശികുമാർ, ബ്ലാക്ക്, സുശാന്ത് സുധാകരൻ, സൗണ്ട് ഡിസൈൻ- അരുൺ മണി, സൗണ്ട് മിക്സിങ്- വിഷ്ണു സുജാതൻ, പ്രൊമോഷൻ കൺസൽട്ടന്റ്- വിപിൻ വി, പ്രൊഡക്ഷൻ മാനേജർ- സുജിത് ഡാൻ, ബിനു തോമസ്, വി എഫ് എക്സ്- ഡി ടി എം, സ്റ്റിൽസ്- ശ്രീക്കുട്ടൻ എ എം, ടൈറ്റിൽ ഡിസൈൻ- ഡ്രിപ് വേവ് കളക്റ്റീവ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്.

Hot Topics

Related Articles