കോട്ടയം: ഗ്രാമീണതകളുടെ ചലച്ചിത്രകാരൻ സത്യൻ അന്തിക്കാടിൽ നിന്നും മറ്റൊരു കുടുംബ ചിത്രം കൂടിയെന്ന് തന്നെ പറയേണ്ടി വരൂ. കൊവിഡിന്റെ ഇടവേളയ്ക്ക് ശേഷം കുടുംബങ്ങളെ തീയറ്ററുകളിലേയ്ക്ക് ആകർഷിക്കുകയാണ് സത്യൻ അന്തിക്കാട് ജയറാം ടീമിന്റെ പുതിയ ചിത്രം മകൾ. തീയറ്ററുകളിൽ നിന്നുള്ള പോസിറ്റീവ് റിപ്പോർട്ടുകളും, അഭിപ്രായങ്ങളും എത്തിയതോടെയാണ് കുടുംബങ്ങൾ തീയറ്ററുകളിലേയ്ക്ക് എത്തുന്നത്.
അതിഭാവുകത്വങ്ങളും അതിമാനികതയുമില്ലാതെയാണ് സത്യൻ അന്തിക്കാട് ഒരു കുടുംബത്തിൽ നടക്കുന്ന കഥകൾ പുതുവഴിയിലൂടെ പറഞ്ഞു വയ്ക്കുന്നത്. പതിവ് സത്യൻ അന്തിക്കാട് ശൈലിയിൽ തന്നെ കഥ പറഞ്ഞു പോകുന്നതിനാൽ അതിനാടകീയത ഒരിടത്തും കുത്തി നിറയ്ക്കാൻ ശ്രമം ഉണ്ടായിട്ടേയില്ല. അച്ഛനും മകളും അമ്മയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഇടയഴുപ്പത്തിന്റെ കഥയാണ് മകൾ പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സത്യൻ അന്തിക്കാട് തന്നെ കഥ പറയുമ്പോൾ സ്വാഭാവികമായും ജീവിതഗന്ധിയായ സിനിമയായിരിക്കുമെന്ന ഉറപ്പുമായാണ് പ്രേക്ഷകർ തീയറ്ററിൽ എത്തുന്നത്. ഒരു ഘട്ടത്തിൽ പോലും ആ ഉറപ്പ് തെറ്റിക്കാതെ കൃത്യമായ ട്രാക്കിലൂടെ തന്നെയാണ് സിനിമ മുന്നോട്ടു പോകുന്നത്. കൗമാരക്കാരിയായ മകൾ അപ്പുവായി ദേവിക സഞ്ജയ് മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. മടങ്ങി വരവിൽ തന്റെ അഭിനയ മികവ് കൈമോശം വന്നിട്ടില്ലെന്ന് തെളിയിക്കുകയാണ് മീര ജാസ്്മിൻ.
പെറ്റ് ഡോഗിനെപ്പറ്റി അപ്പുവും അച്ഛനും തമ്മിലുള്ള തർക്കങ്ങൾ, അച്ഛന്റെ ഇഷ്ടമില്ലാത്ത ഉപദേശങ്ങളെ കാരറ്റ് മുറിച്ചു കൊണ്ടിരുന്ന മകൾ ശബദമുണ്ടാക്കി പ്രതിഷേധിക്കുന്നതും അമ്മയെ കാണാതിരിക്കുമ്പോൾ സങ്കടപ്പെടുന്നതും, രാത്രിയിൽ ഉറക്കം വരുന്നില്ലയെന്ന് പറഞ്ഞ് മുറിയിലേക്ക് വന്ന് അമ്മയെ കെട്ടിപ്പിടിച്ചുറങ്ങുന്നതുമൊക്കെ ഒരോ വീട്ടിലെയും ‘കഥകൾ’ തന്നെയാണ്? ഒടുവിൽ മകൾക്ക് വേണ്ടി… കൂടിച്ചേരുമ്പോൾ ഇമ്പമുള്ള കുടുംബത്തിന് വേണ്ടി ജോലിയുപേക്ഷിക്കുന്ന മീരാജാസ്മിന്റെ കഥാപാത്രവും ചേരുമ്പോൾ സിനിമ കൂടുതൽ ആസ്വാദ്യകരമായി മാറുന്നു.
ഓരോ കുടുംബ പ്രേക്ഷകരെയും തയറ്ററിലേയ്ക്കു വീണ്ടും വീണ്ടും ആകർഷിക്കുകയാണ് സത്യൻ അന്തിക്കാടിന്റെ മകൾ. പ്രിയപ്പെട്ടവർക്കൊപ്പം രണ്ടര മണിക്കൂർ തീയറ്റർ എക്‌സ്പീരിയൻസ് അസ്വദിക്കാനുള്ള അവസരം മകൾ ഓരോ പ്രേക്ഷകനും നൽകുന്നു.