മൂവി ഡെസ്ക്ക് : മലയാള സിനിമയുടെ സ്വന്തം മോഹൻലാലും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ‘മലൈക്കോട്ടെ വാലിബൻ’ എന്ന സിനിമയ്‌ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. മോഹൻലാല്‍ ആരാധകരെയും സിനിമാ പ്രേമികളെയും ഒരേപോലെ തൃപ്തിപ്പെടുത്തുന്ന ചിത്രമായിരിക്കും മലൈക്കോട്ടെ വാലിബൻ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുസ്തിക്കാരനായാണ് മോഹൻലാല്‍ എത്തുക. രാജസ്ഥാനിലാണ് പ്രധാനമായും സിനിമയുടെ ചിത്രീകരണം നടന്നത്.
അതിനാല്‍ തന്നെ മലയാള സിനിമ ഇന്നേവരെ കാണാത്ത ഒരു ദൃശ്യാനുഭവം സിനിമ നല്‍കുമെന്ന് ഉറപ്പ്.ഇപ്പോഴിതാ, പ്രേക്ഷകരെ പോലെ തന്നെ തങ്ങളും വലിയ പ്രതീക്ഷയോടെയാണ് സിനിമയെ നോക്കി കാണുന്നതെന്ന് പ്രതികരിച്ചിരിക്കുകയാണ് മോഹൻലാല്‍. ‘ഞങ്ങള്‍ വലിയ പ്രതീക്ഷയിലാണ്. വളരെ വ്യത്യസ്തമായ ഒരു സിനിമയാണ് മലൈക്കോട്ടെ വാലിബൻ. അതിനെ ട്രീറ്റ് ചെയ്‌തേക്കുന്ന രീതി അത്തരത്തിലാണ്. വെസ്‌റ്റേണ്‍ ഫിലിം എന്ന തരത്തിലാണ് ചിത്രം എടുത്തിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനൊരു കാലദേശങ്ങളൊന്നും ഇല്ലാത്ത കഥയാണ്. അതിന്റെ മ്യൂസിക്കും അതിന് ഉപയോഗിച്ചിരിക്കുന്ന കളര്‍ പാറ്റേണ്‍സും അതിന്റെ ആക്ഷൻസുമെല്ലാം വ്യത്യസ്തമാണ്. ഒരുപക്ഷെ, മലയാള സിനിമയില്‍ ആദ്യമായി കാണുന്ന തരത്തിലായിരിക്കും പ്രകടനങ്ങള്‍. വലിയ ക്യാൻവാസിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ലിജോ നല്ല ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്.മാസ്സായും സീരിയസ് ഫിലിമായുമെല്ലാം മലൈക്കോട്ടെ വാലിബാനെ കാണാം. അതെല്ലാം കാഴ്ചക്കാരുടെ മനസ്സ് പോലെയാണ്’- മോഹൻലാല്‍ പറഞ്ഞു.
ഷിബു ബേബി ജോണിന്റെ ജോണ്‍ ആൻഡ് മേരി ക്രിയേറ്റീവും, മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് മലൈക്കോട്ടൈ വാലിബൻ നിര്‍മ്മിക്കുന്നത്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠ രാജൻ, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന മലൈകോട്ടൈ വാലിബൻ മലയാളത്തിന് പുറമെ മറ്റു പ്രധാന ഭാഷകളിലും റിലീസാകും. തിരക്കഥ- പിഎസ് റഫീക്ക്, ഛായാഗ്രഹണം- മധു നീലകണ്ഠൻ, സംഗീതം- പ്രശാന്ത് പിള്ള, എഡിറ്റിംഗ്- ദീപു ജോസഫ്