മലങ്കര ഓർത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസനത്തിലെ സീനിയർ വൈദികനും കോട്ടയം ഭദ്രാസനത്തിൻ്റെ മുൻസെക്രട്ടറിയുമായിരുന്നറവ. ഫാ. തോമസ് വർഗ്ഗീസ്

മലങ്കര ഓർത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസനത്തിലെ സീനിയർ വൈദികനും കോട്ടയം ഭദ്രാസനത്തിൻ്റെ മുൻസെക്രട്ടറിയുമായിരുന്ന
റവ. ഫാ. തോമസ് വർഗ്ഗീസ് (73) കാവുങ്കൽ നിര്യാതനായി. ഭൗതീകശരീരം നാളെ ഓഗസ്റ്റ് നാല് തിങ്കളാഴ്ച
ഉച്ചകഴിഞ്ഞ് നാല് മണിക്ക് മന്ദിരം ആശുപത്രിയിൽനിന്നും വിലാപയാത്രയായി 5.30 ന് ഭവനത്തിൽ എത്തിച്ചേരുന്നു. സംസ്കാര ശുശ്രൂഷ ആഗസ്റ്റ് അഞ്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 3 മണിക്ക് പങ്ങട സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ: ശാന്തമ്മ ജേക്കബ് (റിട്ട. അധ്യാപിക, എം ഡി എച്ച് എസ് എസ് കോട്ടയം), അയ്മനം കല്ലുപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ:
ധനുജ എൽസ വർഗീസ് (യു.കെ), മെയ്ജ മേരി വർഗീസ് (ദുബായ്) മരുമക്കൾ:
ജെറിൻ ജോസഫ് കൂരകത്ത് പറമ്പിൽ, പയ്യപ്പാടി(യു കെ), നിജു ഫിലിപ്പ്, കളീക്കൽ പങ്ങട(ദുബായ്)

Advertisements

Hot Topics

Related Articles