മലക്കപ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; മരിച്ചത് ഝാര്‍ഖണ്ട് സ്വദേശി

എറണാകുളം: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഝാര്‍ഖണ്ട് സ്വദേശി സഞ്ജയ് ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്‌ച്ച വൈകുന്നേരമാണ് മലക്കപ്പാറയില്‍ വെച്ച്‌ യുവാവിന് നേരെ ആക്രമണമുണ്ടായത്. സഞ്ജയ്‌ക്ക് നട്ടെല്ലിനും ആന്തരികാവയവങ്ങള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതാണ്‌ മരണകാരണം എന്ന ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Advertisements

മലക്കപ്പാറയില്‍ ഞായാറാഴ്‌ച്ച്‌ വൈകുന്നേരം കടയില്‍നിന്നു സാധനങ്ങള്‍ വാങ്ങി വരുമ്പോഴായിരുന്നു സഞ്ജയ്‌ക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. റോഡിലൂടെ നടന്നുപോകുമ്പോള്‍ ഓടിവന്ന കാട്ടുപോത്ത് യുവാവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടന്‍തന്നെ ഇയാളെ അടുത്തുള്ള ടാറ്റാ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്‌ക്കായി പൊള്ളാച്ചിയിലേക്ക് മാറ്റിയിരുന്നു. പൊള്ളാച്ചി ആശുപത്രിയില്‍ വെച്ച്‌ ഇന്ന് പുലര്‍ച്ചയാണ് യുവാവ് മരിച്ചത്‌.

Hot Topics

Related Articles