മലങ്കരസഭ ഭരണഘടനയും അൽമായ പ്രാതിനിധ്യവും; സെമിനാറും സമ്മേളനവും ആഗസ്റ്റ് 25ന്

കോട്ടയം : മലങ്കര ഓർത്തഡോക്‌സ് സഭയിലെ ഒരുപറ്റം വിശ്വാസികൾ ചേർന്ന് കഴിഞ്ഞ ജനുവരിയിൽ രൂപം നൽകിയ അൽമായ സംഘടനയാണ് ഓർത്തഡോക്‌സ് സഭാ അൽമായ വേദി. കേരളത്തിലെ വിവിധ മെത്രാസനങ്ങളിലെ വിശ്വാസികൾ ചേർന്ന് വേദിയുടെ യൂണിറ്റുകൾ രൂപീകരിച്ച് കൺവെൻഷനുകൾ നടത്തിവരികയാണ്. മലങ്കര സഭയുടെ നടത്തിപ്പിൽ അൽമായ സമൂഹത്തിന് കാര്യമായ പങ്കാളിത്തം സഭാ ഭരണഘടന നൽകുന്നുണ്ട്.

Advertisements

ആ പങ്കാളിത്തത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ബോധവൽക്കരിക്കുവാൻ വേണ്ടി പ്രവർത്തിക്കുക എന്നതാണ് ആത്മായ വേദിയുടെ കാഴ്ചപ്പാട്.
യഥാർത്ഥത്തിൽ അൽമായവർക്ക് സ്വന്തം സ്വത്വം എന്താണെന്ന് സ്വയം തിരിച്ചറിയുവാൻ പ്രാപ്ത‌രാക്കുക എന്നതാണ് അത്മായ വേദി ഉദ്ദേശിക്കുന്നത്. അതിൻറെ പേരിൽ സഭാ നേതൃത്വത്തെയും പൗരോഹിത്യത്തെയും അതിൻറെ നിയോഗത്തെയും നിഷേധിക്കുകയല്ല മറിച്ച് നേതൃത്വത്തെയും പുരോഹിതരെയും അല്മായ രെയും സഭയിൽ പങ്കാളിത്തത്തോടെ നിലനിർത്തി ആന്തരിക ഐക്യം പാലിച്ച് സഭയുടെ ദൗത്യവും സാക്ഷ്യവും നിർവഹിക്കേണ്ടതുണ്ട്. അതിന് താല്പ‌ര്യമുള്ള അൽമായ വിശ്വാസികളെ ഒരുക്കിയെടുക്കു കയെന്നതാണ് അത്മായ വേദിയുടെ പ്രവർത്തന ശൈലി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സഭയുടെയും ഇടവകകളുടെയും ഒക്കെ ഇടനാഴികളിൽ മുഴങ്ങുന്ന ചില അയഞ്ഞ നിലപാടുകൾക്കും ഏകാധിപത്യ പ്രവണതകൾക്കുമെതിരെ അൽമായ വേദി പ്രവർത്തകർ പലയിടത്തായി നടത്തിയ പ്രതിഷേധങ്ങളും, കൂട്ടായ്‌മകളും നേരിൽ കണ്ട വിശ്വാസികൾ വേദിയിലേക്ക് അണിചേരാൻ കൂടുതലായി എത്തുന്നത് ശ്രദ്ധേയമാണ്. ഈ സന്ദേശം കൂടുതൽ വിശ്വാസികളിലേക്ക് എത്തിക്കുവാൻ വേണ്ടി കോട്ടയം വൈഎംസിഎയിൽ വച്ച് ഓഗസ്റ്റ് 25ന് രണ്ടു മണിക്ക് സഭാ വിശ്വാസികളുടെ ഒരു സെമിനാറും സമ്മേളനവും അത്മമായ വേദി സംഘടിപ്പിക്കുന്നു മലങ്കരസഭാ ഭരണഘടനയും അൽമായ പ്രാതിനിധ്യവും എന്ന വിഷയത്തിൽ പ്രശസ്ത നിയമ പണ്‌ഡിതനും വാഗ്മിയുമായ റിട്ട. ഹൈക്കോടതി ജസ്‌റ്റിസ് ബി. കെമാൽ പാഷ പ്രശസ്ത ദൈവശാസ്ത്ര പണ്ഡിതനും മലങ്കര സഭയുടെ സീനിയർ മെത്രാപ്പോലീത്തായുമായ ഡോക്ടർ തോമസ് മാർ അത്താനാസിയോസ്, സഭാ മുൻ വൈദിക ട്രസ്‌റ്റിയും പ്രശസ്ത‌ത പ്രഭാഷകനുമായ ഫാദര് ഡോക്ടർ എം ഒ ജോൺ, അല്‌മായ ട്രസ്‌റ്റി റോണി വർഗീസ് അസോസിയേഷൻ സെക്രട്ടറി അഡ്വക്കേറ്റ് ബിജു ഉമ്മൻ തുടങ്ങിയവർ യോഗത്തിൽ സംസാരിക്കും.

നൂറ്റാണ്ടുകൾ പിന്നിട്ട സഭാ തർക്കത്തിന് ഒടുവിലായി സുപ്രീംകോടതിയുടെ 2017ലെ സുപ്രധാന വിധി നടപ്പാക്കി പരസ്‌പരം ഐക്യം രൂപപ്പെടുത്തണമെന്നും ഇതിനു വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന കാലതാമസത്തിനെതിരെയുള്ള വിശ്വാസികളുടെ പ്രതിഷേധ പ്രമേയവും യോഗത്തിൽ അവതരിപ്പിക്കും. രാജ്യത്തെ നിയമത്തെ മാനിക്കുകയും അനുസരിക്കുകയും ചെയ്‌തുവരുന്ന സമൂഹമാണ് മലങ്കര സഭ. ഈ സമൂഹം ഭിന്നത വെടിഞ്ഞ് ഒന്നാകുന്നത് ചില അവസരവാദ രാഷ്ട്രീയക്കാരും നിർഭാഗ്യവശാൽ മറ്റു ചില സഭക്കാരും ചില സംഘടനാ സമുദായ നേതാക്കളും ഭയക്കുന്നുണ്ട്. അതൊക്കെയാണ് വിധി നടത്തിപ്പിൻ്റെ കാലതാമസത്തിന് പിന്നിൽ എന്ന് ആത്മായ വേദി കരുതുന്നു. എങ്കിലും സ്‌പർദ്ധയും വിദ്വേഷവും മറന്ന് മലങ്കരയിലെ ഇരുവിഭാഗങ്ങളും വീണ്ടും ഒരുമിച്ച് ഒരു ആരാധനാ സമൂഹമായി മാറണമെന്നു തന്നെയാണ് അല്‌മായ വേദി ആഗ്രഹിക്കുന്നത്.

ഈ ആഗ്രഹം നിറവേറ്റിയെടുക്കാൻ അല്‌മായ സമൂഹത്തെ മനസ്സുകൊണ്ട് എങ്കിലും ഒരുക്കിയെടുക്കാ നാണ് അൽമായ വേദി ആഗ്രഹിക്കുന്നത്. സെമിനാറിൽ പങ്കെടുക്കാൻ സഭയുടെ കേരളത്തിലെ വിവിധ ഭദ്രാസനങ്ങളിൽ നിന്ന് അല്‌മായ സമൂഹം കോട്ടയത്ത് എത്തിച്ചേരുമെന്ന് വേദി നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു. പ്രസിഡൻറ് സുനിൽ സി എബ്രഹാം സെക്രട്ടറി ഡോ.റോബിൻ പി മാത്യു, ട്രഷറർ സന്തോഷ് എം സാം, സന്തോഷ് മൂലയിൽ, ജോയിൻറ് സെക്രട്ടറി ജോർജ് പൗലോസ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.