കോട്ടയം: മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് യോഗം 2022 ഫെബ്രുവരി 24ന് വ്യാഴാഴ്ച കോലഞ്ചേരിയില്‍ സമ്മേളിച്ച് 7 മെത്രാപ്പോലീത്താമാരെ തെരഞ്ഞെടുക്കുന്നതിന് പഴയ സെമിനാരിയില്‍ കൂടിയ മാനേജിംഗ് കമ്മററി യോഗം തീരുമാനിച്ചു.
അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അവതരപ്പിച്ച 2020- 2021 ലെ കണക്ക് മാനേജിംഗ് കമ്മറ്റി പാസാക്കി. 2021-22 ലെ ഓഡിറ്ററായി ഉണ്ണൂണി പോള്‍ & കമ്പനി., സജു & ജോസിനെയും, പരുമല സെമിനാരി ഓഡിറ്ററായി ഉണ്ണൂണി പോള്‍ & കമ്പനിയെയും തെരഞ്ഞെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിച്ചു. നവാഭിഷിക്തനായ പരിശുദ്ധ കാതോലിക്കാ ബാവായെ സഭാ മാനേജിംഗ് കമ്മറ്റി അനുമോദിച്ചു. മെത്രാപ്പോലീത്താമാരുടെ തെരഞ്ഞെടുപ്പു സംബന്ധിച്ച് മാനദണ്ഡങ്ങള്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്ക്കോറസ് മെത്രാപ്പോലീത്താ വായിച്ചു.