മലപ്പുറം: മലപ്പുറം പൊൻമുണ്ടം കാവപ്പുരയില്‍ അമ്മയെ മകൻ വെട്ടി കൊന്നു. നന്നാട്ട് ആമിന (62)യാണ് മരിച്ചത് ഗ്യാസ് സിലിണ്ടറുകൊണ്ട് തലക്കടിച്ചും വെട്ടിയുമാണ് ക്രൂരമായ കൊലപാതകം നടന്നത്. മാനസിക വെല്ലുവിളി നേരിടുന്ന മകനാണ് അമ്മയെ കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ 7 മണിക്കാണ് സംഭവം. മകനെ കല്‍പകഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആമിനയുടെ ഭർത്താവായ അബു ജോലിക്ക് പോയ സമയത്താണ് കൊടും ക്രൂരത അരങ്ങേറിയത്.
മുപ്പതുവയസുകാരനായ മകൻ ഏറെ നാളായി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി ഇയാള്‍ മരുന്ന് കൃത്യമായി കഴിച്ചിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇതിനെ ചൊല്ലി അമ്മയും മകനും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇന്ന് രാവിലെയും മകൻ മരുന്ന് കഴിക്കാൻ കൂട്ടാക്കിയില്ല. ഇതിനെ ചൊല്ലി ഇവർ തമ്മില്‍ വഴക്കുണ്ടായി. ഇതിന് പിന്നാലെ പ്രകോപിതനായ മകൻ അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്യുകയായിരുന്ന ഉമ്മയെ ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് തലക്കടിച്ച് വീഴ്ത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടിയേറ്റ് ആമിന നിലത്ത് വീണതോടെ അവിടെയുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നാലെ വിവരമറിഞ്ഞെത്തിയ കല്‍പ്പകഞ്ചേരി പൊലീസ് മകനെ കസ്റ്റഡിയിലെടുത്തു. ആമിനയുടെ ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.