മലപ്പുറത്ത് 544 ഗ്രാം എംഡിഎംഎയും 875 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

മലപ്പുറം: മലപ്പുറത്ത് വൻ മയക്കുമരുന്നു വേട്ട. 544 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടികൂടി. കൊണ്ടോട്ടിക്കടുത്ത് മുതുവല്ലൂരില്‍ നിന്നാണ് 544 ഗ്രാം എംഡിഎംഎയും 875 ഗ്രാം കഞ്ചാവും പൊലീസ് പിടികൂടിയത്.

Advertisements

മുതുവല്ലൂർ സ്വദേശി ആകാശാണ് പാക്കറ്റുകളാക്കി സൂക്ഷിച്ച എംഡിഎംഐയുമായി അറസ്റ്റിലായത്. പ്രതിയുടെ വീടിന്റെ പരിസരത്തു നിന്നാണ് ലഹരി ശേഖരം പിടികൂടിയത്. ബെംഗളൂരുവില്‍ എത്തിച്ച ലഹരിമരുന്ന് കേരളത്തില്‍ ചില്ലറ വില്‍പന നടത്തുകയായിരുന്നു ലക്ഷ്യം.

Hot Topics

Related Articles