സിനിമയില്‍ അഭിനയിക്കാൻ അവസരം നല്‍കാമെന്ന് പറഞ്ഞ് 15 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയിൽ

തൃശൂർ: സിനിമയില്‍ അഭിനയിക്കാൻ അവസരം നല്‍കാമെന്ന് പറഞ്ഞ് തൃശൂർ ആമ്പല്ലൂർ സ്വദേശിയില്‍ നിന്നും പതിനഞ്ചര ലക്ഷം രൂപ തട്ടിയെടുത്ത ആള്‍ അറസ്റ്റില്‍. മലപ്പുറം വണ്ടൂർ സ്വദേശി പന്തലംകുന്നേല്‍ വീട്ടില്‍ 40 വയസുള്ള നിയാസ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പണം തട്ടിയെടുത്ത ശേഷം മുങ്ങിയ പ്രതിയെ മലപ്പുറം അങ്ങാടിപ്പുറത്തുനിന്നാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. സിനിമ മേഖലയിലെ പ്രമുഖ സംവിധായകരുടെ കൂടെയുള്ള ഫോട്ടോ കാണിച്ച്‌ വിശ്വസിപ്പിച്ചാണ് പ്രതി യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയത്. പെട്രോള്‍ പമ്പിലെ ജീവനക്കാരനായ യുവാവ് വീട് പണിയാൻ നീക്കിവെച്ച പണവും സ്വർണ്ണം വിറ്റുമാണ് പണം നല്‍കിയത്. പ്രതി സമാന രീതിയില്‍ നിരവധി പേരില്‍ നിന്ന് പണം തട്ടിയതായി പൊലീസ് പറഞ്ഞു.

Advertisements

Hot Topics

Related Articles