മലപ്പുറം : മലപ്പുറം പാണ്ടിക്കാട് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് കുഴഞ്ഞു വീണു മരിച്ചു. പന്തല്ലൂർ കടമ്പോട് സ്വദേശി മൊയ്തീൻകുട്ടി (36) ആണ് മരിച്ചത്. സ്റ്റേഷനില്‍ കുഴഞ്ഞ് വീണ മൊയ്തീൻകുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ക്ഷേത്ര ഉത്സവത്തിനിടയില്‍ നടന്ന സംഘർഷവുമായി ബന്ധപ്പെട്ടാണ് യുവാവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. യുവാവിനെ പൊലീസ് മർദിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാല്‍, ബന്ധുക്കളുടെ ആരോപണം പൊലീസ് നിഷേധിച്ചു. യുവാവിനെ മർദിച്ചിട്ടില്ലെന്നും യുവാവ് ഹൃദ്രോഗി ആയിരുന്നുവെന്നുമാണ് പാണ്ടിക്കാട് പൊലീസ് പറയുന്നത്.
Advertisements