നടൻമാരെ പോലെ തന്നെ വ്യത്യസ്‍തമായ കഥാപാത്രങ്ങള്‍ ചെയ്യാനുള്ള പ്രാപ്‍തി നടിക്കുമുണ്ടെന്നും, ഇമേജ് സെറ്റ് ചെയ്‍ത് മുന്നോട്ടു പോകുന്നതില്‍ തനിക്ക് താല്‍പര്യം ഇല്ലെന്ന് നടി മാളവിക മോഹനൻ.
സിനിമയിലും ജീവിതത്തിലു നിലപാട് ഉണ്ടാകുക വളരെ പ്രധാനമാണെന്ന് ഒരു അഭിമുഖത്തിൽ മാളവിക വ്യക്തമാക്കി. ‘ക്രിസ്റ്റി’ എന്ന ടൈറ്റില്‍ കഥാപാത്രം നല്‍കുന്ന ഉത്തരവാദിത്തവും സാധ്യതളും പ്രധാനമാണ്. സമീപകാലത്ത് എനിക്ക് ലഭിച്ച കഥാപാത്രളെല്ലാം അല്‍പം സീരിയസ് ആയ പശ്ചാത്തലം ഉള്ളവയായിരുന്നു. എന്നാല്‍ ‘ക്രിസ്റ്റി’യുടെ പശ്ചാത്തലം അതില്‍ നിന്നെല്ലാം വ്യത്യസ്‍തമാണ് എന്നതാണ് തന്നെ ആകര്‍ഷിച്ച ഘടകം എന്നും മാളവിക മോഹനൻ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുവനിരയിലെ ശ്രദ്ധേയനായ നടൻ മാത്യു തോമസാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബെന്യാമനും ജി ആർ ഇന്ദുഗോപനും ഒത്തുചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
ഗോവിന്ദ് വസന്തയുടേതാണ് സംഗീതം. സംവിധാനത്തിലുള്ള ചിത് ഫെബ്രുവരിയില്‍ റോക്കി മൗണ്ടൻ സിനിമാ സിന്റ് ബാനറിൽ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനും ചേർന്നാന്ന് ചിത്രം നിർമ്മിക്കുന്നത്.
ജോയ് മാത്യു, വിനീത് വിശ്വം രാജേഷ് മാധവൻ, മുത്തുമണി. ജയാ എസ് കുറുപ്പ് , വീണാ നായർ മഞ്ജു പത്രോസ്, സ്‍മിനു സിജോ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കഥ- ആൽവിൻ ഹെൻറി. മനു ആന്റണി എഡിറ്റിംഗും നിർവ്വഹിക്കുന്നു. അൻവർ അലി, വിനായക് ശശികുമാർ എന്നിവര്‍ വരികള്‍ എഴുതിയിരിക്കുന്നു. കലാസംവിധാനം -സുജിത് രാഘവ്, മേക്കപ്പ് – ഷാജി പുൽപ്പള്ളി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ഷെല്ലി ശ്രീസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – പ്രദീപ് ഗോപിനാഥ്, വിജയ് ജി എസ്, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, പിആര്‍ഒ വാഴൂർ ജോസ്.