കൊച്ചി: മലയാള സിനിമ ഇന്ന് അനുഭവിക്കുന്നത് ചാത്തനെ പിണക്കിയതിന്റെ ദുരിതമോ..? ഹിന്ദുക്കളുടെ ആരാധനാ മൂർത്തിയായ ചാത്തനെ മുസ്ലീം നായകൻ ഭ്രമയുഗം എന്ന സിനിമയിലൂടെ അപമാനിച്ചതായി ആരോപിച്ച് ഹൈന്ദവ വിശ്വാസികൾ എന്ന പേരിൽ ചിലർ രംഗത്ത് എത്തിയതാണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്. ഇത്തരത്തിൽ ചാത്തനെ ഭ്രമയുഗം സിനിമയിലൂടെ മമ്മൂട്ടി ചാത്തനെ അപമാനിച്ചതാണ് ഇപ്പോഴത്തെ മലയാള സിനിമയുടെ ദുരിതത്തിന് കാരണമെന്നാണ് ആരോപണം ഉയരുന്നത്. ഹിന്ദു വിശ്വാസത്തിൽ ഊന്നി സോഷ്യൽ മീഡിയയിൽ പ്രഭാഷണം അടക്കം നടത്തുന്ന ലക്ഷ്മികയാണ് ഇപ്പോൾ വിവാദ പരാമർശവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
നേരത്തെ ഭ്രമയുഗം സിനിമ പുറത്തിറങ്ങിയ സമയത്ത് മമ്മൂട്ടിയെ വിമർശിച്ച് ഇവർ ഇട്ട പോസ്റ്റാണ് ഇപ്പോൾ വീണ്ടും ഷെയർ ചെയ്തിരിക്കുന്നത്. അന്ന് ചാത്തനെ മലയാള സിനിമ ഇത്തരത്തിൽ ഉപയോഗിച്ചതിന്റെ ഫലമാണ് ഇപ്പോൾ സിനിമ അനുഭവിക്കുന്നതെന്നാണ് ഇവർ പറയുന്നത്. ഒരു മുസ്ലീം മതസ്ഥനായ മമ്മൂട്ടി ഹിന്ദുക്കൾ വച്ചാരാധിക്കുന്ന ചാത്തനെ വച്ച് സിനിമ എടുത്തിന്റെ പ്രത്യാഘാതമാണ് ഇതെന്നാണ് ഇവർ പറയാതെ പറയുന്നത്. ഇത് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ഏറ്റെടുക്കുകയും ഇവരുടെ വീഡിയോയുടെ താഴെ കമന്റ് രേഖപ്പെടുത്തുകയും ചെയ്യുന്നുമുണ്ട്.