വീണ്ടും നൂറ് കോടിയടിക്കാൻ നസ്‌ലൻ : പ്രേമലുവിന് പിന്നാലെ ഇറങ്ങുന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത്

പ്രേമലുവിന്റെ വമ്ബൻ വിജയത്തിന് പിന്നാലെ നസ്‌ലൻ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ‘ഐ ആം കാതലൻ’ എന്ന ചിത്രത്തിന്റെ ട്രെയിലറാണ് പുറത്തിറങ്ങിയത്. കാലത്തിന്റെ കഥ പറയുന്ന ഒരു ത്രില്ലർ ചിത്രമാണ് ഐ ആം കാതലൻ എന്നാണ് സൂചന. അനിഷ്‌മ ആണ് നായിക. ദിലീഷ് പോത്തൻ, ലിജോമോള്‍, ടി .ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം എന്നിവർ പ്രധാന വേഷത്തില്‍ എത്തുന്നു. സംവിധായകൻ ഗിരീഷ് എ.ഡിയുടെ അരങ്ങേറ്റ ചിത്രമായിരുന്ന തണ്ണീർമത്തൻ ദിനങ്ങളിലൂടെ വെള്ളിത്തിരയില്‍ എത്തിയ നടനാണ് നസ്ലൻ.’ഐ ആം കാതലൻ’ ചിത്രത്തിന്റെ തിരക്കഥ നടൻ കൂടിയായ സജിൻ ചെറുകയില്‍ ആണ്. ഗോകുലം ഗോപാലനും ഡോ. പോള്‍സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറില്‍ ഡോ. പോള്‍ വർഗീസും കൃഷ്ണമൂർത്തിയും ചേർന്ന് നിർമിക്കുന്ന ചിത്രം നവംബർ ഏഴിനാണ് റിലീസ് ചെയ്യുന്നത്. ടിനു തോമസാണ് സഹ നിർമാതാവ്. ഛായാഗ്രഹണം ശരൻ വേലായുധൻ, എഡിറ്റർ ആകാശ് ജോസഫ് വർഗീസ്, ഗാനങ്ങള്‍ സുഹൈല്‍ കോയ, സംഗീതം സിദ്ധാർത്ഥ പ്രദീപ്, കലാസംവിധാനം വിവേക് കളത്തില്‍, വസ്ത്രാലങ്കാരം – ധന്യ ബാലകൃഷ്ണൻ , മേക്കപ്പ് – സിനൂപ് രാജ്, വിതരണം ഡ്രീം ബിഗ് ഫിലിംസ്.

Advertisements

Hot Topics

Related Articles