ന്യൂഡൽഹി : ഓസ്കർ ചുരുക്കപ്പെട്ടികയിൽ നിന്ന് മലയാള സിനിമ ‘2018’ പുറത്ത്. മികച്ച രാജ്യാന്തര ചിത്രം വിഭാഗത്തിലെ നാമനിർദ്ദേശത്തിനായി മത്സരിച്ച 2018 രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല. 85 ലധികം രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളിൽ നിന്ന് 15 സിനിമകളാണ് രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടിയത്. ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൻഹൈമർ വിഷ്വൽ എഫക്ട്സ് വിഭാഗത്തിൽ നിന്നും പുറത്തായി. ജൂഡ് അന്താണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് 2018. 2018ലെ മഹാപ്രളയം തിരശീലയിലെത്തിച്ച സിനിമ അഖിൽ പി ധർമജനും ജൂഡും ചേർന്നാണ് എഴുതിയത്. കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ടൊവിനോ തോമസ്, അപർണ ബാലമുരളി തുടങ്ങി വമ്പൻ താരനിരയിലാണ് പുറത്തിറങ്ങിയത്. ബോക്സോഫീസിൽ തകർപ്പൻ വിജയം നേടിയ ചിത്രം പല കളക്ഷൻ റെക്കോർഡുകളും ഭേദിച്ചു.
മികച്ച രാജ്യാന്തര ചിത്രം രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ:
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അമേരിക്കാറ്റ്സി (അർമേനിയ)
ദി മോങ്ക് ആൻഡ് ദ ഗൺ (ഭൂട്ടാൻ)
ദി പ്രോമിസ്ഡ് ലാൻഡ് (ഡെൻമാർക്ക്)
ഫാളൻ ലീവ്സ് (ഫിൻലാൻഡ്)
ദ ടേസ്റ്റ് ഓഫ് തിങ്സ് (ഫ്രാൻസ്)
ദ മദർ ഓഫ് ഓൾ ലൈസ് (മൊറോക്കോ)
സൊസൈറ്റി ഓഫ് ദി സ്നോ (സ്പെയിൻ)
ഫോർ ഡോട്ടേഴ്സ് (ടുണീഷ്യ)
20 ഡേയ്സ് ഇൻ മരിയുപോള് ( ഉക്രെയ്ൻ)
സോൺ ഓഫ് ഇൻട്രസ്റ്റ് (യു.കെ)
ടീച്ചേഴ്സ് ലോഞ്ച് (ജർമനി)
ഗോഡ്ലാൻഡ് (ഐസ്ലാൻഡ്)
ലോ ക്യാപിറ്റാനോ (ഇറ്റലി)
പെർഫെക്റ്റ് ഡേയ്സ് (ജപ്പാൻ)
ടോട്ടം (മെക്സിക്കോ)