കൊച്ചി: മലയാളികൾക്ക് പ്രിയങ്കരിയാണ് അമൃത സുരേഷ്. സംഗീത റിയാലിറ്റി ഷോ ആയ സ്റ്റാർ സിംഗറിലൂടെയാണ് അമൃത കരിയർ ആരംഭിക്കുന്നത്. പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. സ്റ്റേജ് ഷോകൽും സജീവമാണ്. അതേസമയം അമൃതയുടെ സംഗീത ജീവിതം പോലെ തന്നെ ചർച്ചാ വിഷയമാണ് അമൃതയുടെ വ്യക്തി ജീവിതവും. നടൻ ബാലയുമായുള്ള അമൃതയുടെ വിവാഹവും വിവാഹ മോചനവും തുടർന്നുണ്ടായ വിവാദങ്ങളൊക്കെ വലിയ വാർത്തയായിരുന്നു.
സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള അമൃതയുടെ പ്രണയവും വാർത്തയായിരുന്നു. ഇരുവരും പിരിഞ്ഞിട്ട് നാളുകളായെങ്കിലും ഇപ്പോഴും സോഷ്യൽ മീഡിയയിലെ ചർച്ചകളിൽ നിന്നും ആ പ്രണയ ബന്ധത്തിന് മോചനം ലഭിച്ചിട്ടില്ല. താരങ്ങൾ പങ്കുവെക്കുന്ന ചിത്രങ്ങളുടേയും വീഡിയോകളുടേയുമെല്ലാം കമന്റിൽ ഇതേക്കുറിച്ച് ഇപ്പോഴും ആരാധകർ കമന്റുകളുമായി എത്താറുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇപ്പോഴിതാ അമൃത പങ്കുവച്ച പുതിയ ചിത്രങ്ങളുടെ കമന്റിലും ഗോപി സുന്ദറുമായുള്ള പ്രണയത്തെക്കുറിച്ചുള്ള കമന്റുകൾ പ്രത്യക്ഷ്യപ്പെട്ടിരിക്കുകയാണ്. സുഹൃത്തുക്കൾക്കൊപ്പം നടത്തിയ വിദേശയാത്രയിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങളായിരുന്നു അമൃത പങ്കുവച്ചത്. നിരവധി പേർ താരത്തിന്റെ സന്തോഷത്തിൽ പങ്കുചേർന്നെത്തിയിട്ടുണ്ട്. എന്നാൽ പതിവു പോലെ ചിലർ അനാവശ്യ കാര്യങ്ങളാണ് കമന്റ് ചെയ്തിരിക്കുന്നത്.
”വേറെ ഒന്നും വിചാരിക്കല്ലേ, എത്ര പെട്ടെന്നാല്ലേ നിങ്ങളെ ഗോപി സുന്ദർ വിട്ടിട്ടു പോയത്. അയാൾക്ക് ഒരുപാട് കാര്യങ്ങളിൽ നിങ്ങളോടുള്ള ബന്ധത്തിൽ കെയർ ചെയ്യാമായിരുന്നു” എന്നായിരുന്നു അമൃതയുടെ പോസ്റ്റിൽ വന്നൊരു കമന്റ്. പിന്നാലെ ആ ഈ കമന്റിന് മറുപടിയുമായി ആരാധകർ എത്തുന്നുണ്ട്. നിങ്ങൾക്ക് നിങ്ങളുടെ കാര്യം നോക്കിയാൽ പോരെ, നിങ്ങൾക്ക് നിങ്ങളുടെ കുടുംബത്തിന്റെ കാര്യം നോക്കിയാൽ പോരെ, അതല്ലേ നല്ലത് എന്നാണ് ആരാധകർ കമന്റിട്ടയാളോട് ചോദിക്കുന്നത്. അമൃത ഇതുവരേയും പ്രതികരിച്ചിട്ടില്ല.