സിനിമ പൂർത്തിയാക്കിയത് ഷൈനിൻ്റെ സഹകരണം കൊണ്ട് : വിൻസിയുടേത് ധൈര്യപൂർവ്വമായ നിലപാട് : വിവാദങ്ങളിൽ പ്രതികരിച്ച് നടി സ്വാസ്വിക

കൊച്ചി; നടി വിൻസിയുടേത് ധൈര്യപൂർവ്വമായ നിലപാടാണെന്ന് നടി സ്വാസിക വിജയ്. താരത്തിൻ്റെ പരാതിയിൽ ശക്തമായ നടപടി ഉണ്ടാകണമെന്നും ലൊക്കേഷനിൽ ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ അണിയറ പ്രവർത്തകർ ശ്രദ്ധിക്കണമെന്നും സ്വാസിക വ്യക്തമാക്കി.താൻ ആ സിനിമയുടെ ഭാഗമല്ലാത്തതിനാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലെന്നും സ്വാസിക പറയുന്നു.

Advertisements

ഷൈൻ ടോമിന്റെ കൂടെ ജോലി ചെയ്തപ്പോള്‍ എനിക്ക് ഇത്തരത്തിലുളള അനുഭവം ഉണ്ടായിട്ടില്ല. ‘വിവേകാനന്ദൻ വൈറലാണ്’ സിനിമയിലാണ് ഞങ്ങള്‍ ഒരുമിച്ച്‌ അഭിനയിച്ചത്. കമല്‍ സർ ആയിരുന്നു സംവിധാനം. കൃത്യസമയത്ത് ഷോട്ടിനു വരികയും എല്ലാ കാര്യങ്ങളും ചെയ്യുകയും ചെയ്യുന്ന ഒരാളായിരുന്നു.ഷൈനിന്റെ സഹകരണം കൊണ്ടു തന്നെ പറഞ്ഞ ഡേറ്റില്‍ ആ സിനിമ തീർക്കുകയും ചെയ്തു. അതുകൊണ്ട് വ്യക്തിപരമായി ഈ വിഷയത്തില്‍ കൂടുതല്‍ പറയാനും പറ്റില്ല. ആ സിനിമയുടെ സെറ്റില്‍ എന്താണ് സംഭവിച്ചതെന്നും അറിയില്ല. പക്ഷേ ഒരാള്‍ ഒരു പരാതി വ്യക്തമായി പറഞ്ഞ സാഹചര്യത്തില്‍ അതിനെക്കുറിച്ച്‌ അന്വേഷിക്കണമെന്ന് മാത്രമേ പറയാൻ കഴിയൂയെന്ന് സ്വാസിക വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിൻ സി. ധൈര്യപൂർവം മുന്നോട്ടു വന്ന് അവരുടെ അനുഭവം തുറന്നു പറയുമ്ബോള്‍ നമ്മളെല്ലാം അതു കേള്‍ക്കണം. അതെന്താണെന്ന് അന്വേഷിക്കുകയും തീർച്ചയായും അതിലുള്ള നടപടികള്‍ എടുക്കണം. പെണ്‍കുട്ടികള്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ തുറന്നു പറയുന്നില്ല എന്ന് പലപ്പോഴും പലരും പറയാറുണ്ട്. ഇപ്പോള്‍ ഒരാള്‍ക്കുണ്ടായ അനുഭവം വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നുവെന്ന് സ്വാസിക കൂട്ടിച്ചേർത്തു.

Hot Topics

Related Articles