കുറവിലങ്ങാട് : വിജയദശമി ദിനത്തില്‍ അക്ഷരലോകത്തേക്ക് പിച്ചവെച്ച് കുരുന്നുകള്‍. ഗുരുവിന്റെ മടിയിലിരുന്ന് തളികയിലെ അരിയിൽ ചൂണ്ടുവിരൽകൊണ്ട് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. വിവിധ ക്ഷേത്രങ്ങളിലായി നിരവധി കുട്ടികളാണ് ഇന്ന് വിദ്യാരംഭം കുറിച്ചത്. ഇലയ്ക്കാട് കാക്കി നിക്കാട് ക്ഷേത്രം ‘മണ്ണയ്ക്കനാട് ‘മരങ്ങാട്ടുപിള്ളി’ വയലാ. കോഴാ. വെമ്പള്ളി ‘ കടപ്പൂർ കുര്യനാട് ‘ഉഴവൂർ മോനിപ്പിള്ളി’ വെളിയന്നൂർ ‘തുടങ്ങിയ സ്ഥലങ്ങളിലെ പ്രധാന ക്ഷേത്രങ്ങളിൽ വിവിധ ഹൈന്ദവ സംഘടനകളുടെയും ക്ഷേത്രം ഭരണസമിതികളുടെയും നേതൃത്വത്തിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു. വിദ്യാരംഭചടങ്ങുകൾ നടക്കുന്നതോടൊപ്പം. വാദ്യ-നൃത്ത സംഗീത കലകൾക്ക് തുടക്കവും കുറിച്ചു. വയലാ ‘ കിടങ്ങൂർ ‘തുടങ്ങിയ സ്ഥലങ്ങളിലെ ന്യത്ത കലാലയങ്ങളിലും കലകളുടെ വിദ്യാരംഭം നടന്നു.