മലയാളികളുടെ പ്രിയപ്പെട്ട താരം, ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ 

കൊച്ചി : മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് ദിലീപും കാവ്യ മാധവനും. നിരവധി മലയാള ചിത്രത്തില്‍ ഇരുവരും ഒരുമിച്ച്‌ അഭിനയിച്ചിട്ടുണ്ട്.ഇവരുടെ വിവാഹം കഴിഞ്ഞിട്ട് എട്ട് വർഷമായി. താരദമ്ബതികളുടെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിലും പെട്ടെന്ന് ചർച്ചയാകാറുണ്ട്. കാവ്യ ഇപ്പോള്‍ സിനിമകളില്‍ അഭിനയിക്കുന്നിലെങ്കിലും പൊതുവേദികളില്‍ എത്താറുണ്ട്. അടുത്തിടെ ചില വിവാഹ വേദികളിലെത്തിയ കാവ്യയുടെയും മക്കളുടെയും ദീലിപിന്റെയും വീഡിയോകളും ചിത്രങ്ങളും വെെറലായിരുന്നു. മുൻപ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുത്ത താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്. കുടുംബത്തിന്റെ വിശേഷങ്ങള്‍ താരം ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട് അവ പെട്ടെന്ന് തന്നെ വെെറലാകാറുണ്ട്

Advertisements

അത്തരത്തില്‍ കാവ്യ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. നടി മീര നന്ദന്റെ വിവാഹത്തില്‍ പങ്കെടുക്കാൻ പോയപ്പോള്‍ എടുത്ത ചിത്രമാണിത്. പരസ്പരം നോക്കി ചിരിക്കുന്ന ദീലിപിനെയും കാവ്യയെയും ഒന്നാമത്തെ ചിത്രത്തില്‍ കാണാം. ഇരുവരും തോള്‍ ചേർന്ന് നില്‍ക്കുന്നതാണ് രണ്ടാമത്തെ ചിത്രം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലാവണ്ടർ നിറത്തിലുള്ള ഷർട്ടും ലാവണ്ടർ ബോഡറുമുള്ള മുണ്ടുമാണ് ദീലിപ് ധരിച്ചിരിക്കുന്നത്. സില്‍ക്ക് സാരിയും മിനിമല്‍ ആഭരണങ്ങളുമാണ് കാവ്യ ധരിച്ചിരിക്കുന്നത്. സ്വന്തം വസ്ത്ര നിർമാണ കമ്ബനിയായ ലക്ഷ്യയില്‍ നിന്നുള്ളതാണ് ഈ സാരി. ചിത്രത്തിന് നിരവധി ലെെക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ കമന്റ് സെക്ഷൻ കാവ്യ ഓഫ് ചെയ്ത് വച്ചിരിക്കുന്നതിനാല്‍ ആർക്കും കമന്റ് ചെയ്യാൻ കഴിയില്ല. മകള്‍ മഹാലക്ഷ്മിക്കൊപ്പമാണ് ഇരുവരും മീര നന്ദന്റെ കല്യാണത്തിന് എത്തിയത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും അന്ന് വലിയ രീതിയില്‍ വെെറലായിരുന്നു.

Hot Topics

Related Articles