ചെന്നൈ : ലിജോ ജോസ് പെല്ലിശേരി-മോഹൻലാല്‍ കൂട്ടുകെട്ടില്‍ പിറന്ന മലൈക്കോട്ടൈ വാലിബൻ ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ചില്ലെങ്കിലും നല്ല സിനിമയെന്ന അഭിപ്രായമുണ്ടായിരുന്നു.മാത്രമല്ല, സിനിമക്കെതിരേ വൻ സൈബർ അറ്റാക്ക് ആണ് നടന്നത്. നടനവിസ്മയം മോഹൻലാലിൻറെ വരാനിരിക്കുന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച ബിഗ് ബജറ്റ് ചിത്രമായ എംപുരാൻ ആണ്. പൃഥ്വിരാജ്, മുരളി ഗോപി എന്നിവരാണ് ചിത്രത്തിൻറെ ശില്‍പ്പികള്‍. എംപുരാനില്‍ അഭിനയിക്കുന്ന ഇന്ദ്രജിത്ത് സിനിമയെക്കുറിച്ച് പറഞ്ഞതാണ് എല്ലാവരും ശ്രദ്ധിച്ചത്. ഇന്ദ്രജിത്തിൻറെ വാക്കുകള്‍: ‘എംപുരാൻ വലിയ സിനിമയാണ്. ലൂസിഫറിനെക്കാളും സ്‌കെയില്‍ ഉള്ള സിനിമ. ഒരുപാട് ലൊക്കേഷനുകള്‍ ഉള്ള സിനിമ. ഒരുപാട് രാജ്യങ്ങളില്‍ ഷൂട്ട് ചെയ്യുന്നുണ്ട്. പ്രൊഡക്ഷൻ വൈസ് നോക്കുമ്ബോള്‍ ഏറ്റവും അധികം കോസ്റ്റ് വരാൻ പോകുന്ന സിനിമ ആയിരിക്കും എമ്ബുരാൻ. കാരണം അത്രയും രാജ്യങ്ങളില്‍ ആണ് ഇതിൻറെ ഷൂട്ടിംഗ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഒരു പ്ലാനിംഗ് നടത്താനോ കൃത്യമായ ഒരു ബജറ്റ് ഇടാനോ പറ്റുന്ന ഒരു സിനിമ അല്ലയിത്.
ഒരു രാജ്യത്ത് പത്തുദിവസം, മറ്റൊരു രാജ്യത്ത് പത്തുദിവസം എന്നിങ്ങനെ ഒക്കെ പ്ലാൻ ചെയ്യാനോ ഇതൊക്കെ ഉദ്ദേശിക്കുന്ന സമയത്തിനുള്ളില്‍ തീരുമോ, അല്ലെങ്കില്‍ അവിചാരിതമായി എന്തെങ്കിലും തടസങ്ങള്‍ ഉണ്ടാവുമോ പോലെയുള്ള ഒരുപാട് ചോദ്യങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഇതുവരെ ഇന്ത്യയിലെ ഒരു ഷെഡ്യൂളും യുകെയിലെ ഒരു ഷെഡ്യൂളും കഴിഞ്ഞു. അമേരിക്കയില്‍ അടുത്ത ആഴ്ച പുതിയ ഷെഡ്യൂള്‍ തുടങ്ങുകയാണ്. അമേരിക്കയിലെ ഷെഡ്യൂളിലാണ് ഞാൻ ജോയിൻ ചെയ്യുന്നത്. അടുത്ത ഒരു ആറുമാസത്തോളം ഷെഡ്യൂള്‍ തിരിച്ച് ഈ സിനിമയുടെ ഷൂട്ടിംഗ് ഉണ്ടാവും. എപ്പോഴാണ് റിലീസ് എന്നോ മറ്റു കാര്യങ്ങളോ അറിയില്ല. തീർച്ചയായും പറയാൻ പറ്റുന്ന ഒരുകാര്യം സ്‌കെയില്‍ വച്ചു നോക്കിയാല്‍ മലയാള സിനിമയിലെ ഏറ്റവും വലിയ സിനിമ ആയിരിക്കും എംപുരാൻ…”