കൊച്ചി : സിനിമയില്‍ നായകനാക്കാമെന്ന വാഗ്ദാനം നല്കി വഞ്ചിച്ച്, ഭീഷണിപ്പെടുത്തി അശ്ളീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്നും ആത്മഹത്യയുടെ വക്കിലെന്നും യുവാവ്. മലയാളത്തിലെ ആദ്യത്തെ അഡല്‍ട് ഒടിടി പ്ളാറ്റ് ഫോമയ യെസ്മയ്ക്കും വനിതാ സംവിധായികയ്ക്കുമെതിരെയാണ് വെങ്ങാനൂര്‍ സ്വദേശിയായ ഇരുപത്തിയാറുകാരന് മുഖ്യമന്ത്രിക്കും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയത്. ദീപാവലി ദിവസം ഒടിടിയില്‍ റിലീസ് ചെയ്യുന്ന ചിത്രം തടഞ്ഞില്ലെങ്കില്‍ ആത്മഹത്യയല്ലാെത പോംവഴിയില്ലെന്നും തന്നെ രക്ഷിക്കണമെന്നും യുവാവ് അഭ്യര്‍ഥിക്കുന്നു.
സിനിമയില്‍ ഹീറോയാകാനായിരുന്നു മോഹം. അങ്ങനെയാണ് ഒടിടി വെബ്സീരീസിന് നായകനെ തേടുന്നതറിഞ്ഞ് അപേക്ഷ അയച്ചത്. പക്ഷെ ആ മോഹം ചിലര്‍ ചൂഷണം ചെയ്തപ്പോള്‍ ഈ ചെറുപ്പക്കാരന്റെ ജീവിതം ഒറ്റ നിമിഷം കൊണ്ട് ഇരുട്ടിലേക്കെത്തി. അശ്ളീല ചിത്രത്തിനായുള്ള കെണിയില്‍ അങ്ങനെ പെട്ടു. അഡള്‍ട്ട് ഒണ്‍ലി ഒടിടിയെന്നും അശ്ളീല ചിത്രവും എന്നൊക്കെ അറിഞ്ഞപ്പോഴേക്കും വൈകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനകം നിരവധി പേരുകളില്‍ അഡള്‍ട്സ് ഒണ്‍ലി ചിത്രങ്ങള്‍ ഇതേ ഒടിടി പ്ളാറ്റ്ഫോമിലൂടെ പുറത്തെത്തിയിട്ടുണ്ട്. ഈ മാസമാദ്യം ആയിരുന്നു പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് . വനിത സംവിധായിക മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളില്‍ ഒരുക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ ദീപാവലി റിലീസ് പ്രഖ്യാപിച്ച് ടെലഗ്രാമില്‍ അടക്കം എത്തിയതോടെ യുവാവിനെ വീട്ടുകാരും കയ്യൊഴിഞ്ഞു. കൊച്ചിയിലെ സുഹൃത്തിന്റെ ഒറ്റമുറി ഫ്ളാറ്റിലാണ് ഇയാൾ ഇപ്പോൾ കഴിയുന്നത്.