കൊച്ചി: മലയാള സിനിമയിൽ വീണ്ടും വിവാദത്തിന്റെ പൂക്കാലം. അമ്മ യോഗത്തിൽ നടൻ സിദ്ദിഖ് നടത്തിയ പരാമർശത്തിന് മറുപടിയുമായി നടൻ ലാസർ ലത്തീഫ്.
ഇല്ലാത്ത ഭൂമി നൽകാമെന്ന് പറഞ്ഞ് താൻ താരസംഘടനയെ കബളിപ്പിച്ചില്ലെന്നും നാസർ ലത്തീഫ് പറഞ്ഞു.
തന്റെ ഉടമസ്ഥതയിൽ ആലപ്പുഴയിലെ ഏഴുപുന്നയിലുള്ള 20 സെന്റ സ്ഥലം സംഘടനയ്ക്ക് വിട്ടു നൽകാമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഈ സ്ഥലമേറ്റെടുക്കാൻ താരസംഘടനയായ അമ്മ തയ്യാറായില്ല.
എന്തടിസ്ഥാനത്തിലാണ് സിദ്ധിഖ് ഇങ്ങനെയൊരു പരാമർശം നടത്തിയതെന്ന് അറിയില്ല. ഇങ്ങനെയൊരു പ്രസ്താവനയിലൂടെ അപമാനിക്കാൻ ശ്രമിക്കുകയാണെന്നും തനിക്കെതിരായ പരാമർശം പിൻവലിക്കാൻ സിദ്ധിഖ് തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അദ്ധ്യക്ഷനായ മോഹൻലാലിന് പരാതി നൽകുമെന്നും നടപടിയുണ്ടായില്ലെങ്കിൽ നിയമപരമായി നീങ്ങുമെന്നും നാസർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ട് ദിവസം മുൻപ് അമ്മ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഔദ്യോഗിക പാനലിലെ സ്ഥാനാർത്ഥികൾക്ക് വോട്ട് തേടി നടൻ സിദ്ധിഖ് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് വിവാദമായിരുന്നു. സിദ്ദിഖിന്റെ പോസ്റ്റിനെതിരെ മണിയൻപിള്ള രാജുവും ഷമ്മി തിലകനും രംഗത്തെത്തിയിരുന്നു.