കൊച്ചി : മലയാളം ഉള്‍പ്പടെയുള്ള ഇന്റസ്ട്രികള്‍ പുതിയ റിലീസുകള്‍ക്കായി ഒരുങ്ങുകയാണ്. ഈ അവസരത്തിലും മുൻ റിലീസുകളെല്ലാം ശക്തമായ സ്വാധീനം ബോക്സ് ഓഫീസില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.ഈ അവസരത്തില്‍ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിലെ ടിക്കറ്റ് ബുക്കിംഗ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് ബുക്ക് മൈ ഷോ.ബുക്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് അല്ലു അർജുൻ ചിത്രം പുഷ്പ 2: ദ റൂള്‍ ആണ്. റിലീസ് ചെയ്ത് ഒരു മാസം പിന്നിടാല്‍ നാല് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് പുഷ്പ 2 ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. ഒരുലക്ഷത്തി മുപ്പത്തി ആറായിരം ടിക്കറ്റുകളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ പുഷ്പ 2വിന്റേതായി വിറ്റഴിഞ്ഞിരിക്കുന്നത്.
പുത്തൻ റിലീസുകളെയും പിന്നിലാക്കിയാണ് ഈ തേരോട്ടം.രണ്ടാം സ്ഥാനം ഹോളിവുഡ് ചിത്രമായ മുഫാസയാണ്. ഒരു ലക്ഷത്തി മുപ്പതിനായിരം ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി വിറ്റ് പോയത്. നാല്പതിനായിരം ടിക്കറ്റുകളുമായി കിച്ചാ സുധീപ് ചിത്രം മാക്സ് ആണ് മൂന്നാം സ്ഥാനത്തിന്. മലയാളത്തിലെ മോസ്റ്റ് വയലന്റ് ഫിലിം എന്ന ടാഗ് ലൈനില്‍ എത്തിയ മാർക്കോയാണ് നാലാം സ്ഥാനത്ത്. മുപത്തി അയ്യായിരം ടിക്കറ്റുകളാണ് സിനിമയുടേതായി വിറ്റഴിഞ്ഞത്. അതേസമയം മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്ത് അഭിനയിച്ച ബറോസ്, ടിക്കറ്റ് വില്‍പ്പനയില്‍ പത്താം സ്ഥാനത്താണ്. അയ്യായിരം ടിക്കറ്റുകളാണ് 24 മണിക്കൂറില്‍ ചിത്രത്തിന്റേതായി വിറ്റുപോയിരിക്കുന്നത്. ബറോസിനെയും കടത്തിവെട്ടി റൈഫിള്‍ ക്ലബ്ബ് മുന്നിലുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
24 മണിക്കൂറിലെ ബുക്ക് മൈ ഷോ ടിക്കറ്റ് ബുക്കിംഗ് കണക്ക്പുഷ്പ 2 – 136K (D27)മുഫാസ – 130K (D12)മാക്സ് – 40K(D7)മാർക്കോ – 35K(D12)ബേബി ജോണ്‍ – 35K(D7)റൈഫിള്‍ ക്ലബ്ബ് – 12K(D13)വിടുതലൈ പാർട്ട് 2 – 10K(D12)മോന 2 – 6K(D33)UITheMovie – 5K(D12)ബറോസ് – 5K(D7)