സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി : നടൻ ടൊവിനോ തോമസിന്റെ പരാതിയിൽ കേസെടുത്തു 

കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന നടൻ ടൊവിനോ തോമസിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളം പനങ്ങാട് പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റഗ്രാമിലൂടെ അപകീർത്തിപ്പെടുത്തിയതായി ടൊവിനോ തോമസ്, സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നൽകിയത്. പരാതിക്കൊപ്പം തെളിവായി ഇൻസ്റ്റഗ്രാം ലിങ്കും സമർപ്പിച്ചിരുന്നു. കമ്മീഷണർക്ക് കൊടുത്ത പരാതി പനങ്ങാട് പൊലീസിന് കൈമാറുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

Advertisements

Hot Topics

Related Articles