കൊച്ചി : വീട്ടിലെ ആദ്യത്തെ വിവാഹം ആഘോഷപൂര്‍വം നടത്താനുള്ള ഒരുക്കുങ്ങള്‍ സുരേഷ് ഗോപി ആരംഭിച്ച് കഴിഞ്ഞു. താരത്തിന്റെ നാല് മക്കളില്‍ മൂത്ത മകളായ ഭാഗ്യ സുരേഷാണ് വിവാഹിതയാകാൻ പോകുന്നത്. വിവാഹം ഗംഭീരമാക്കുന്നതിനാല്‍ വിവാഹനിശ്ചയ ചടങ്ങ് തിരുവനന്തപുരത്തെ സുരേഷ് ഗോപിയുടെ വസതിയില്‍ വളരെ ലളിതമായാണ് നടന്നത്. വിവാഹനിശ്ചയ ചടങ്ങിന്റെ ഫോട്ടോകള്‍ അടുത്തിടെ വൈറലായിരുന്നു. മക്കളെ ജീവിനായി കരുതുന്ന അച്ഛനാണ് സുരേഷ് ഗോപി. ഏത് അഭിമുഖത്തില്‍ പ്രത്യക്ഷപ്പെട്ടാലും മക്കളെ കുറിച്ച് സുരേഷ് ഗോപി സംസാരിക്കാറുണ്ട്.
മൂത്തമകള്‍ ലക്ഷ്മിയെ അപകടത്തില്‍ നഷ്ടപ്പെട്ടതിന്റെ വേദന ഇപ്പോഴും ഹൃദയത്തിലുള്ള ഒരാള്‍ കൂടിയാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളോട് എതിര്‍പ്പുള്ളവര്‍ പോലും സുരേഷ് ഗോപിയിലെ ഭര്‍ത്താവിനെയും അച്ഛനേയും നടനേയും സ്നേഹിക്കുന്നവരാണ്. പെണ്‍മക്കളുടെ ആഭരണങ്ങള്‍ കട്ടെടുത്ത് ധരിക്കുന്ന കൂട്ടത്തിലാണ് താനെന്ന് പലപ്പോഴും സുരേഷ് ഗോപി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മകളുടെ വിവാഹ ഒരുക്കങ്ങളെ കുറിച്ച് ആദ്യമായി മനസ് തുറന്ന് സംസാരിച്ചിരിക്കുകയാണ് സുരേഷ് ഗോപി. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് മകള്‍ക്ക് ലെഹങ്ക തെരഞ്ഞെടുക്കാൻ പോയതിനെ കുറിച്ച് അടക്കം സുരേഷ് ഗോപി സംസാരിച്ചത്. ‘എന്റെ കയ്യില്‍ ഒരുപാട് ആഭരണങ്ങളുണ്ട്. കയ്യിലെ മോതിരം എന്റെ മകളില്‍ നിന്ന് അടിച്ചുമാറ്റിയതാണ്. എന്റെ നല്ല ദിവസങ്ങളില്‍ ഈ മോതിരം ഉണ്ടായിട്ടുണ്ട്.’ ‘എന്റെ ചിന്തയേയും നല്ല സംസാരത്തെയും ഈ മോതിരം സഹായിച്ചിട്ടുണ്ട്. ഇപ്പോള്‍ ദുബായില്‍ നിന്ന് വിമാനത്തില്‍ വരുമ്ബോള്‍ എന്റെ സീറ്റിന്റെ ഇടയിലേക്ക് മോതിരം വീണു. കുറച്ച് കഴിഞ്ഞ് ഒരാള്‍ അത് എടുത്തുതരികയും ചെയ്തു. പക്ഷെ അത്രയും നേരം എനിക്ക് വല്ലാത്ത വീര്‍പ്പുമുട്ടലായിരുന്നു.’
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപ്പോള്‍ ഞാൻ തീരുമാനിച്ചു ഈ മോതിരം ഇനി ലോക്കറില്‍ സൂക്ഷിക്കണമെന്ന്. ആഭരണങ്ങളൊക്കെ അണിയാൻ എനിക്ക് ഇഷ്ടമാണ്. അതുകൊണ്ട് തന്നെ അടുത്ത ജന്മത്തിലെങ്കിലും പെണ്ണായി ജനിക്കാനാണ് ആഗ്രഹം. മകളുടെ കല്യാണത്തിന് വലിയൊരു മുത്തുമാല വാങ്ങിത്തരാമെന്ന് ഭാര്യ രാധിക പറഞ്ഞിട്ടുണ്ട്. ചിലപ്പോള്‍ ആ സ്റ്റൈല്‍ പരീക്ഷിച്ചേക്കും. രാധികയുടെ ഒരു സാരി ഒഴികെ ബാക്കിയെല്ലാം ഞാൻ അവളില്ലാത്തപ്പോള്‍ വാങ്ങി കൊടുത്തിട്ടുള്ളതാണ്.’ ‘അവള്‍ അതെല്ലാം ആവേശത്തോടെ എന്നില്‍ നിന്നും സ്വീകരിച്ചിട്ടുള്ളതാണ്. പക്ഷെ മകളുടെ കല്യാണം വന്നപ്പോള്‍ എന്റെ സെലക്ഷൻ ഒന്നും കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്നില്ല. അപ്പോള്‍ ഞാൻ ഭാര്യയോട് ചോദിച്ചു എന്റെ ഫാഷൻ സെൻസ് പോയോയെന്ന്. അവള്‍ പറഞ്ഞത് കാലം മാറിയില്ലേ… എനിക്ക് ഏട്ടന്റെ സ്റ്റൈല്‍ ഇഷ്ടപെട്ടതുപോലെ കുട്ടികള്‍ക്ക് ഇഷ്ടപ്പെടില്ല എന്നാണ്’, സുരേഷ് ഗോപി പറയുന്നു.
ആ സമയത്ത് എനിക്ക് വൈരാഗ്യം തോന്നിയിട്ടുണ്ട്. എങ്ങനെ ഈ അച്ഛനും അമ്മയ്ക്കും ഇത് സാധിക്കുന്നുവെന്ന് ഓര്‍ത്ത്. ഒരുത്തന്റെ കയ്യിലേക്ക് കൈ വെച്ച് കൊടുത്ത് അങ്ങ് പറഞ്ഞ് അയക്കുകയല്ലേ. അതിനെല്ലാം ഭയങ്കര എതിരായിരുന്നു ഞാൻ. സഹിക്കാൻ പറ്റില്ലായിരുന്നു എനിക്ക്. എന്റെ കല്യാണം കഴിഞ്ഞശേഷം ഞാൻ ആലോചിച്ചപ്പോള്‍ ആ ചിന്ത മാറി.’ ‘ഒരു പെണ്‍കുഞ്ഞിനെ ഏറ്റവും സുരക്ഷിതമെന്ന് തോന്നുന്ന ഒരു ആണിന്റെ കയ്യില്‍ ഏല്‍പ്പിച്ച് പറഞ്ഞ് അയക്കുക എന്നത് അച്ഛന്റെയും അമ്മയുടെയും കടമയാണ്. പെണ്‍കുട്ടികളെ സുരക്ഷിതമായി ഏല്‍പ്പിക്കുന്നത് ധൈര്യമാണ്. ഞാനും ആ മൊമന്റിനായി കാത്തിരിക്കുകയാണ്’, എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.