കൊച്ചി : നടൻ മമ്മൂട്ടിയോട് സോറി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് വൈശാഖ്. ടര്‍ബോയുടെ സെക്കൻഡ് ലുക്ക് പുറത്തിറക്കിയ വേദിയില്‍ മമ്മൂട്ടി ആവശ്യപ്പെട്ടപ്പോഴായിരുന്നു വൈശാഖ് സംസാരിച്ചത്.ടര്‍ബോയില്‍ മമ്മൂട്ടിയെ അത്രയും കഷ്ടപ്പെടുത്തിയിട്ടുണ്ട് താൻ എന്നും വൈശാഖ് വ്യക്തമാക്കി. പ്രായം മറക്കരുതെന്ന് തന്നോട് മമ്മൂട്ടി പറഞ്ഞതായും വൈശാഖ് സൂചിപ്പിച്ചു. ചടങ്ങില്‍ ഇനി രണ്ട് വാക്ക് പറയൂ എന്ന് മമ്മൂട്ടി ആവശ്യപ്പെട്ടപ്പോഴായിരുന്നു ടര്‍ബോയുടെ ചിത്രീകരണത്തിലെ സംഭവങ്ങളെ കുറിച്ച് സംവിധായകൻ വൈശാഖ് വെളിപ്പെടുത്തിയത്. വലിയ സോറി. അത്രയും ഞാൻ കഷ്ടപ്പെടുത്തിയിട്ടുണ്ട്. ഒരു പ്രാവശ്യം മമ്മൂട്ടി എന്നോട് പറഞ്ഞു പ്രായം മറന്നുപോകുന്നു എന്ന്. കഥാപാത്രത്തിന്റെ പ്രായത്തിലൂടെ മാത്രമേ മമ്മൂക്കിയെ താൻ കണ്ടിട്ടുള്ളൂ. മൂന്നും നാലും മണിവരെയൊക്കെ ചിത്രത്തിന്റെ ചിത്രീകരണം നീണ്ടിട്ടുണ്ട്. അദ്ദേഹം അതിന് തയ്യാറായി എന്നും പറഞ്ഞു വൈശാഖ്.
എഴുപത്തിയാറ് പരുക്കുണ്ടെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. സിനിമ കഷ്ടപ്പാടുള്ള പണിയാണ് എന്നും പറഞ്ഞു മമ്മൂട്ടി. കുറെ കഷ്ടപ്പെട്ടിട്ടുണ്ട്. ഇനിയും കഷ്ടപ്പെടാൻ തയ്യാറാണെന്നും മമ്മൂട്ടി പറഞ്ഞപ്പോള്‍ ആരാധകര്‍ ഹര്‍ഷാരവത്തോടെയായിരുന്നു ആ വാക്കുകള്‍ ഏറ്റെടുത്തത്. മമ്മൂട്ടി വീണ്ടും അച്ചായൻ വേഷത്തിലെത്തുന്ന ചിത്രം എന്ന വിശേഷണത്തോടെയാണ് ടര്‍ബോ ഒരുങ്ങുന്നത്. ചിത്രത്തില്‍ വമ്ബൻ ആക്ഷൻ രംഗങ്ങള്‍ തന്നെ ഉണ്ടാകുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്ന ടര്‍ബോ നിര്‍മിക്കുന്നത് മമ്മൂട്ടിയാണ്. ആക്ഷൻ കോമഡിയായി ഒരുക്കുന്ന ചിത്രത്തിന്റെ സംവിധാനം വൈശാഖ് നിര്‍വഹിക്കുമ്ബോള്‍ സുനില്‍ രാജ് ബി ഷെട്ടി, അഞ്ജന ബി ഷെട്ടി, നിരഞ്ജന അനൂപ്, കബിര്‍ ദുഹൻ സിംഗ്. അബിൻ ബിനോ എന്നിവരും പ്രധാന വേഷങ്ങളില്‍ മമ്മൂട്ടിക്കൊപ്പം ഉണ്ട്. തിരക്കഥ മിഥുൻ മാനുവേല്‍ തോമസുമായതിനാല്‍ ചിത്രത്തില്‍ പ്രതീക്ഷകള്‍ വര്‍ദ്ധിക്കുന്നു.