ചെന്നൈ: അല്ലു അർജുന്‍ നായകനായി എത്തി പുഷ്‌പ 2 റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷവും ബോക്സോഫീസില്‍ കുതിപ്പ് തുടരുകയാണ്.ഇന്ത്യൻ സിനിമ ചരിത്രത്തില്‍ ഏറ്റവും കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമായി പുഷ്‌പ 2 മാറിയിട്ടുണ്ട്. ബാഹുബലി 2വിന്‍റെ റെക്കോർഡ് മറികടന്നാണ് ഈ നേട്ടം സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം നേടിയത്. ഈ ചിത്രം ഇതുവരെ 1,831 കോടി കളക്ഷൻ നേടിയിട്ടുണ്ടെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.ലോകം മുഴുവനും വലിയ വിജയമായെങ്കിലും രാജ്യത്തെ രണ്ട് സംസ്ഥാനങ്ങളില്‍ മാത്രമാണ് പുഷ്‌പ 2 പരാജയപ്പെട്ടത് എന്ന് പറയാം.
അതിനാല്‍, പുഷ്‌പ 2 സിനിമയിലെ പ്രധാന വില്ലനായ എത്തിയ ഹഹദ് ഫാസിലിന്‍റെ സ്വന്തം സംസ്ഥാനമായ കേരളത്തില്‍ വലിയ തരംഗമൊന്നും ചിത്രം ഉണ്ടാക്കിയില്ലെന്ന് നേരത്തെ കണക്കുകള്‍ വന്നതാണ്.കേരളത്തിന് പുറമേ പുഷ്‌പ 2 തമിഴ്നാട്ടില്‍ വലിയ നഷ്ടം ഉണ്ടാക്കിയെന്നാണ് വിവരം. ഈ സിനിമ തമിഴ്നാട്ടില്‍ ലാഭകരമാകണമെങ്കില്‍ കുറഞ്ഞത് 110 കോടി കളക്ഷൻ നേടണമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ ഇതുവരെ 70 കോടി മാത്രമാണ് കളക്ഷൻ ഉണ്ടായത്. ഇതിനാല്‍ 40 കോടിയുടെ എങ്കിലും നഷ്ടമാണ് തമിഴ്നാട്ടില്‍ പുഷ്പ 2വിന് ഉണ്ടായത് എന്നാണ് പ്രശസ്ത ട്രാക്കര്‍ മനോബാല വിജയബാലൻ പറയുന്നത്. തമിഴ്നാട്ടില്‍ വന്‍ തുക മുന്‍കൂര്‍ തുക നല്‍കിയാണ് പുഷ്പ 2 വിതരണത്തിന് എടുത്തത് അതിനാല്‍ വിതരണക്കാര്‍ക്കാണ് വലിയ നഷ്ടം എന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്.പുഷ്‌പ 2 വിന് വലിയ വിജയം നേടാന്‍ സാധിച്ചത് നോര്‍ത്ത് ഇന്ത്യയിലാണ്. അവിടെ 800 കോടി കളക്ഷൻ ഹിന്ദിപതിപ്പില്‍ നിന്നും ചിത്രം നേടിയെന്നാണ് വിവരം. ബോളിവുഡില്‍ ഒറ്റയ്ക്ക് ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ സിനിമ എന്ന റെക്കോർഡ് പുഷ്പ 2വിന് ലഭിച്ചിട്ടുണ്ട്.
അതേ സമയം ഓവര്‍സീസില്‍ നിന്നും ചിത്രത്തിന് വലിയ കളക്ഷനാണ് ലഭിച്ചത്. നോര്‍ത്ത് അമേരിക്ക മാര്‍ക്കറ്റില്‍ പ്രതീക്ഷിച്ച രീതിയില്‍ ഓടിയില്ലെങ്കിലും വിജയമാണെന്നാണ് വിവരം.മൈത്രി മൂവി മേക്കേഴ്‌സ് റിലീസിന് മുന്‍പ് മുന്‍കൂറായി പണം വാങ്ങി വിതരണാവകാശങ്ങള്‍ വിറ്റതിനാല്‍ അവര്‍ക്ക് ടേബിള്‍ പ്രൊഫിറ്റായിരുന്നു ചിത്രം എന്നാണ് വിവരം. അതിന് പുറമേ ലാഭ വിഹിതവും ഇപ്പോള്‍ ലഭിക്കുന്നുണ്ട്. രശ്മിക, ഫഹദ് ഫാസില്‍, സുനില്‍, അനുശ്യ, ജഗപതി ബാബു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളില്‍ അഭിനയിച്ച ചിത്രം ഡിസംബര്‍ 5നാണ് റിലീസായത്. ചിത്രത്തിന്‍റെ സംഗീതം ദേവി ശ്രീ പ്രസാദാണ്.