മാളികപ്പുറം എന്ത് കൊണ്ട് മികച്ച ബാലതാരമായില്ല : അവാർഡ് നിർണയത്തിൽ രാഷ്ട്രീയമുണ്ടോ : സംശയങ്ങൾക്ക് ജൂറിയുടെ മറുപടി ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡിനെ ചൊല്ലി ഏറെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. നിഴല്‍’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ തന്മയ സോളിനാണ് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. ‘മാളികപ്പുറം’ എന്ന ചിത്രത്തിലെ കല്ലു എന്ന കഥാപാത്രമായി എത്തിയ ദേവനന്ദയ്ക്ക് പ്രത്യേക ജൂറി പുരസ്‌കാരം പോലും ലഭിച്ചില്ല എന്നതാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്.

Advertisements

എന്നാല്‍, ദേവനന്ദ മത്സരത്തില്‍ തന്മയ്‌ക്കൊപ്പം അവസാന റൗണ്ട് വരെ എത്തിയിരുന്നു. അരക്ഷിതവും സംഘര്‍ഷഭരിതവുമായ ഗാര്‍ഹികാന്തരീക്ഷത്തില്‍ ജീവിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ദൈന്യതയും നിസ്സഹായതയും ഹൃദയസ്പര്‍ശിയായി പ്രതിഫലിപ്പിച്ച പ്രകടന മികവിനാണ് തന്മയയെ മികച്ച ബാലനടിയായി തിരഞ്ഞെടുത്തതെന്ന് ജൂറി വ്യക്തമാക്കി. 50000 രൂപയും ശില്‍പവും പ്രശസ്തിപത്രവുമാണ് വിജയിക്കു ലഭിക്കുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചന്തവിള തടത്തില്‍ ബ്രദേഴ്‌സ് ലെയിൻ അച്ചാമ്മയുടെ വീട്ടില്‍ അരുണ്‍ സോളിന്റെയും ആശയുടെയും മകളാണ് തന്മയ. പട്ടം സര്‍ക്കാര്‍ മോഡല്‍ ഗേള്‍സ് ഹയര്‍സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സനല്‍കുമാര്‍ ശശിധരൻ സംവിധാനം ചെയ്ത ‘വഴക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് തന്മയയെ മികച്ച ബാലനടിയായി തിരഞ്ഞെടുത്തത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.