കോട്ടയം: മലയാള മനോരമ ഓൺലൈൻ ഗോൾഡൻ ക്ലോവ് പുരസ്‌കാരത്തിന് കോടിമത മലബാർ വില്ലേജ് റസ്റ്റന്റ് അർഹരായി. കേരളത്തിലെ മികച്ച ഭക്ഷണശാലകളെ കണ്ടെത്തുന്നതിനായി മലയാള മനോരമ ഓൺലൈൻ നടത്തിയ മത്സരത്തിലാണ് മലബാർ വില്ലേജ് നേട്ടം കൊയ്തത്. ഹാജി അസീസ് മലബാർ വില്ലേജ് ഗ്രൂപ്പ് ചെയർമാൻ കെ.എ ലത്തീഫും എക്‌സിക്യുട്ടീവ് ഡയറക്ടർ റാണി ലത്തീഫ്, കോർപ്പറേറ്റ് ജനറൽ മാനേജർ ബിനീഷ് ജോസഫ് എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ഡയറക്ടർമാരായ അബ്ദുൾ നിസാർ, കെ.എ ഹസീബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കേരളത്തെ അഞ്ചു മേഖലകളായി തിരിച്ചു നടന്ന മത്സരത്തിൽ വിദഗ്ധരുടെ വിലയിരുത്തലുകളും ജനകീയ വോട്ടിംങും വഴിയാണ് മികച്ച ഭക്ഷണശാലകളെ കണ്ടെത്തിയത്. കോട്ടയം ആലപ്പുഴ ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന സോണിൽ നിന്നാണ് മലബാർ വില്ലേജ് വിജയം സ്വന്തമാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗോൾഡൻ ക്ലോവ് ഫൈവ് സ്റ്റാർ റേറ്റിംങ് നേടിയാണ് മേഖലാ തലത്തിൽ ഹാജി അസീസ് മലബാർ വില്ലേജ് റസ്റ്റോറന്റ് പുരസ്‌കാരം നേടിയത്. രുചി, അന്തരീക്ഷം, മെനു, വൈവിധ്യം, ആതിഥ്യ മനോഭാവം, സേവനം തുടങ്ങിയവ വിലയിരുത്തിയായിരുന്നു പുരസ്‌കാരം സമ്മാനിച്ചത്. ഷെഫുമാരായ റെജി മാത്യു, ജോർജ് കെ.ജോർജ് എന്നിവരായിരുന്നു വിധി കർത്താക്കൾ.


