മലയാള മനോരമ ഓൺലൈൻ ഗോൾഡൻ ക്ലോവ് പുരസ്‌കാരത്തിന് കോട്ടയം കോടിമത മലബാർ വില്ലേജ് അർഹരായി; കോട്ടയം സോണിൽ വിജയികളായത് മലബാർ വില്ലേജ് റസ്റ്ററന്റ്

കോട്ടയം: മലയാള മനോരമ ഓൺലൈൻ ഗോൾഡൻ ക്ലോവ് പുരസ്‌കാരത്തിന് കോടിമത മലബാർ വില്ലേജ് റസ്റ്റന്റ് അർഹരായി. കേരളത്തിലെ മികച്ച ഭക്ഷണശാലകളെ കണ്ടെത്തുന്നതിനായി മലയാള മനോരമ ഓൺലൈൻ നടത്തിയ മത്സരത്തിലാണ് മലബാർ വില്ലേജ് നേട്ടം കൊയ്തത്. മലബാർ വില്ലേജ് മാനേജിംങ് ഡയറക്ടർ ലത്തീഫും ഡയറക്ടർമാരും ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

Advertisements

കേരളത്തെ അഞ്ചു മേഖലകളായി തിരിച്ചു നടന്ന മത്സരത്തിൽ വിദഗ്ധരുടെ വിലയിരുത്തലുകളും ജനകീയ വോട്ടിംങും വഴിയാണ് മികച്ച ഭക്ഷണശാലകളെ കണ്ടെത്തിയത്. ഗോൾഡൻ ക്ലോബ് ഫൈവ് സ്റ്റാർ റേറ്റിംങ് നേടിയാണ് മേഖലാ തലത്തിൽ മലബാർ വില്ലേജ് റസ്റ്റോറന്റ് പുരസ്‌കാരം നേടിയത്. രുചി, അന്തരീക്ഷം, മെനു, വൈവിധ്യം, ആതിഥ്യ മനോഭാവം, സേവനം തുടങ്ങിയവ വിലയിരുത്തിയായിരുന്നു പുരസ്‌കാരം സമ്മാനിച്ചത്. ഷെഫുമാരായ റെജി മാത്യു, ജോർജ് കെ.ജോർജ് എന്നിവരായിരുന്നു വിധി കർത്താക്കൾ.

Hot Topics

Related Articles