മൂവി ഡെസ്ക്ക് : ഒരു കാലത്ത് മലയാള സിനിമയില്‍ നിറസാന്നിധ്യമായിരുന്ന നടനായിരുന്നു വിനോദ് കോഴിക്കോട്. ഇപ്പോഴിതാ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ മലൈക്കോട്ടൈ വാലിബനിലൂടെ സിനിമയിലെ പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് നടൻ.വാലിബനില്‍ മരക്കട്ടലില് തളര്‍ന്നു കിടക്കുന്ന ഒരു പഴയകാല മല്ലനായിട്ടാണ് താരം അഭിനയിച്ചിരിക്കുന്നത്. കഥാപാത്രവും വിനോദിന്റെ പ്രകടനവും കയ്യടി നേടുകയും ചെയ്തു.
വില്ലന്‍ വേഷങ്ങളും ഗുണ്ടാ വേഷങ്ങളുമായിരുന്നു അദ്ദേഹം കൂടുതലും അവതരിപ്പിച്ചത്. കോമഡിയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ വിനോദ് നാടകങ്ങളിലൂടെയാണ് സിനിമയിലെത്തുന്നത്. അങ്ങാടിക്കപ്പുറത്ത് ആയിരുന്നു ആദ്യ സിനിമ. ചിത്രത്തിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടതോടെ മലയാള സിനിയിലെ മിക്ക ഗുണ്ടാ വേഷങ്ങളും അദ്ദേഹം കൈകാര്യം ചെയ്തു. ഇതിനുമുൻപും ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തില്‍ വിനോദ് അഭിനയിച്ചിട്ടുണ്ട്. ആമേന്‍, ജല്ലിക്കട്ട് തുടങ്ങിയ ചിത്രത്തിലാണ് അദ്ദേഹം അഭിനയിച്ചത്. ഇതിലെ വിക്രമൻ എന്ന വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു.