നാട്ടിന്‍പ്പുറത്ത് കാരൻ , നഗരത്തില്‍ ജീവിക്കുന്ന ആൾ എന്നൊന്നുമില്ല ;  ഇഷ്ടപ്പെടുന്നയാളെ വിവാഹം ചെയ്യും ; പുതിയ വെളിപ്പെടുത്തലുമായി നടി ഹണി റോസ്

മൂവി ഡെസ്ക്ക് : വിവാഹവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി നടി ഹണി റോസ് . തനിക്ക് ഇഷ്ടപ്പെടുന്ന ആളെയായിരിക്കും വിവാഹം ചെയ്യുന്നത്. അതിപ്പോള്‍ നാട്ടിന്‍പ്പുറത്ത് കാരനായാലും നഗരത്തില്‍ ജീവിക്കുന്ന ആളായാലും കുഴപ്പമില്ലെന്ന് ഹണി റോസ് പറഞ്ഞു. എന്നാൽ വിവാഹം കഴിക്കേണ്ട സമയമായെന്ന് തോന്നുന്നില്ലെന്നും ഹണി റോസ് പറയുന്നു.

Advertisements

സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് പലര്‍ക്കും തന്നോട് പ്രേമം തോന്നിയിട്ടുണ്ട്.അത് മനസ്സിലാവുകയും ചെയ്യുമായിരുന്നു. എന്നാല്‍ സിനിമാ ഫീല്‍ഡില്‍ എത്തിയതിന് ശേഷം മഷിയിട്ട് നോക്കിയാല്‍ പോലും അങ്ങനെ ആരും നോക്കാറില്ലെന്ന് നടി പറയുന്നു. വിവാഹം കഴിക്കാന്‍ പോകുന്ന വ്യക്തി വളരെ ജെന്യുവിന്‍ ആയിരിക്കണമെന്നതാണ് ആഗ്രഹം. പുകവലി, മദ്യപാനം തുടങ്ങിയ ശീലമുള്ള പാട്ണറെ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഹണി റോസ് ഒരു ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിനയന്‍ സംവിധാനം ചെയ്ത് 2005-ല്‍ പുറത്തിറങ്ങിയ ‘ബോയ് ഫ്രണ്ട്’ എന്ന ചിത്രത്തിലാണ് ഹണി റോസ് ആദ്യമായി അഭിനയിക്കുന്നത്. തുടര്‍ന്ന് ‘മുതല്‍ കനവെ’ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തില്‍ ഹണി റോസ് അവതരിപ്പിച്ച ധ്വനി നമ്പ്യാര്‍ എന്ന കഥാപാത്രം ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വണ്‍ ബൈ ടു, ഹോട്ടല്‍ കാലിഫോര്‍ണിയ, അഞ്ചു സുന്ദരികള്‍, റിംഗ് മാസ്റ്റര്‍, ബഡി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച ഹണി റോസ് ‘മൈ ഗോഡ്’, ‘സര്‍ സി.പി’ എന്നീ ചിത്രങ്ങളില്‍ സുരേഷ് ഗോപിയുടെയും ജയറാമിന്റെയും നായികയായും വേഷമിട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.