മലയാള സിനിമയില്‍ മൂന്നുവട്ടം നൂറു കോടി ക്ലബ്ബില്‍ കേറിയ ഒരേയൊരു നടൻ ;  സൂപ്പര്‍ താരങ്ങള്‍ക്ക് പോലും സാധിക്കാത്ത നേട്ടത്തിനുടമ ലാൽ എന്ന് സോഷ്യല്‍ മീഡിയ

മൂവി ഡെസ്ക്ക് : നൂറു കോടി ക്ലബ് എന്നത് മലയാള സിനിമയിലെ സ്വപ്നത്തിന്റെ ഒരു തുരുത്താണ്. വളരെ കുറച്ചു ചിത്രങ്ങള്‍ മാത്രമേ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളൂ.സൂപ്പര്‍ താരങ്ങള്‍ക്ക് പോലും നൂറു കോടി ക്ലബ് എന്നത് വല്ലപ്പോഴും സംഭവിക്കുന്ന ഒന്നാണ്. ഇപ്പോഴിതാ മൂന്ന് പ്രാവശ്യം നൂറു കോടി ക്ലബില്‍ കേറിയ ഒരു നടനെ കുറിച്ചുള്ള ചര്‍ച്ചകളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

Advertisements

നടൻ ലാല്‍ ആണ് മൂന്ന് വട്ടം നൂറുകോടി ക്ലബ്ബില്‍ കേറിയ ഒരേയൊരു നടനെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ആദ്യം നൂറു കോടി ക്ലബില്‍ കേറിയ പുലിമുരുഗൻ സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ ലാല്‍ എത്തിയിരുന്നു, തുടര്‍ന്ന് നൂറു കോടി ക്ലബ്ബില്‍ കേറിയ 2018 എന്ന ചിത്രത്തിലും ഇപ്പോള്‍ 100 കോടി തികച്ച ആര്‍ഡിഎക്സ് എന്ന സിനിമയിലും ലാലിന്റെ സാന്നിധ്യം ഉണ്ട്. ഇതുമായി ബന്ധപ്പെടുത്തിയാണ് മൂന്ന് വട്ടം നൂറുകോടി നേടിയ നടൻ ലാല്‍ ആണെന്ന് സോഷ്യല്‍ മീഡിയ പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, ചുരുക്കം ചില സിനിമകളെ മലയാളത്തില്‍ നൂറു കോടി ക്ലബ്ബില്‍ കയറിയിട്ടുള്ളൂ.. കുറുപ്പ്, കായംകുളം കൊച്ചുണ്ണി, മാമാങ്കം, ഭീഷ്മപര്‍വ്വം, ലൂസിഫര്‍, രോമാഞ്ചം, മാളികപ്പുറം എന്നിവയാണ് നൂറു കോടി ക്ലബ്ബില്‍ കേറിയ മലയാള സിനിമകള്‍.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.