മൂവി ഡെസ്ക്ക് : വിഖ്യാത നര്‍ത്തകി മേതില്‍ ദേവിക സിനിമയില്‍ എത്തുന്നു. ദേശീയ പുരസ്കാരം നേടിയ ‘മേപ്പടിയാൻ’ എന്ന ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു മോഹൻ ഒരുക്കുന്ന അടുത്ത ചിത്രത്തിലാണ് നായികയായി ദേവിക എത്തുന്നത്. കഥ ഇന്ന് വരെ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബിജു മേനോൻ ആണ് നായകൻ.
സിനിമയില്‍ നിന്നും ധാരാളം ഓഫറുകള്‍ എല്ലാക്കാലത്തും ഉണ്ടായിട്ടും, തന്റെ ഇഷ്ട മേഖലയായ നൃത്തത്തില്‍ ഉറച്ചു നില്ക്കാൻ ആയിരുന്നു ദേവികയുടെ തീരുമാനം. എന്നാല്‍ ഇപ്പോള്‍ ആ തീരുമാനം മാറ്റമുണ്ടായതിനു പിന്നിലെ കാരണങ്ങളെക്കുറിച്ചു ദേവിക വ്യക്തമാക്കുന്നതിങ്ങനെ.എന്നെ ഈ ചിത്രത്തില്‍ എത്തിക്കാൻ വിഷ്ണു ഒരു വര്‍ഷത്തിലേറെ പരിശ്രമിച്ചിട്ടുണ്ട്. മികച്ച തിരക്കഥയാണ് ഈ ചിത്രത്തിന്റേതെന്ന് ഈ കാലയളവിനുള്ളില്‍ തിരിച്ചറിഞ്ഞു. തന്റെ മനസ്സിലുള്ള നായിക ഞാൻ മാത്രമാണ് എന്ന് ബോധ്യപ്പെടുത്താനും വിഷ്ണുവിനായി,’
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏറെ പരിചിതമായ, സിനിമയില്‍ കണ്ടിട്ടിലാത്ത ഒരു മുഖത്തിനായുള്ള തന്റെ അന്വേഷണമാണ് മേതില്‍ ദേവികയില്‍ ചെന്നെത്തിയത് എന്നും സംവിധായകൻ. ദേവികയില്‍ ഇരുത്തം വന്ന ഒരു അഭിനേത്രിയെ തനിക്ക് കാണാൻ സാധിക്കുന്നു എന്നും വിഷ്ണു മോഹൻ പറഞ്ഞു.
ക്ലാസിക്കല്‍ നൃത്തത്തില്‍ പ്രവീണയായ മേതില്‍ ദേവികയ്ക്ക് രണ്ടു ദേശീയ പുരസ്കാരങ്ങള്‍, കേരളം സംഗീത നാടക അക്കാദമിയുടേതടക്കം രണ്ടു സംസ്ഥാന പുരസ്കാരങ്ങള്‍, ‘സര്‍പ്പതത്വം’ എന്ന ആര്‍ക്കൈവല്‍ ചിത്രത്തിന് ലഭിച്ച ഓസ്കാര്‍ കണ്ടെൻഷൻ എന്നിവ ലഭിച്ചിട്ടുണ്ട്. ഇസ്രോ (ISRO)യുടെ കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി നിന്നും പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ് ലഭിക്കുന്ന ആദ്യ നര്‍ത്തകിയാണ്. കല ശാസ്ത്രവുമായി കോര്‍ത്തിണക്കി ദേവികയുടെ ആശയത്തില്‍ നടക്കുന്ന ഒരു പഠനമാണ് ഇത്.